ADVERTISEMENT
View this post on Instagram

Imitation of makeup Taylor Swift

A post shared by YUYAMIKA宇芽 (@yuyamika7) on

മാനാകാനും മയിലാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും നിന്റെ ചുണ്ടിൽ മുത്തമാകാനും നിമിഷാർധം മതിയെന്നു പറഞ്ഞ് നായികയുടെ മനസ്സു കീഴടക്കിയ ഗന്ധർവനെ സിനിമയിൽ മാത്രം കണ്ടിട്ടുള്ളവർക്കു മുന്നിലേക്കാണ് വശ്യമായ ഒരു ചിരിയോടെ ആ സുന്ദരിയെത്തിയത്.

ചൈനീസ് മേക്കപ്പ് ബ്ലോഗറായ ഹി യുഹോങ്ങിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ആൾക്കൂട്ടത്തിനടയിൽ സ്വന്തം വ്യക്തിത്വം മറച്ചു പിടിക്കാൻ അത്ര പാടൊന്നുമില്ല ഈ യുവതിക്ക്. കുറച്ചു സമയവും തന്റെ പ്രിയപ്പെട്ട മേക്കപ്പ് വസ്തുക്കളും ഒപ്പമുണ്ടെങ്കിൽ അടുത്ത നിമിഷത്തിൽ യുഹോങ് ആരായി മാറുമെന്നു പറയാൻ അടുത്ത കൂട്ടുകാർക്കു പോലും കഴിയില്ല.

View this post on Instagram

Imitation of makeup

A post shared by YUYAMIKA宇芽 (@yuyamika7) on

യക്ഷിയും മന്ത്രവാദിനിയുമൊന്നുമല്ലെങ്കിലും ഈ കക്ഷിയ്ക്ക് സ്വന്തം രൂപത്തിൽ നിന്ന് ഇഷ്ടമുള്ള ഒരു രൂപത്തിലേക്ക് വളരെപ്പെട്ടന്ന് മാറാൻ കഴിയും. ഒന്നു കണ്ണുച്ചിമ്മി തുറക്കുമ്പോൾ മൊണാലിസയാകാനും മൈക്കിൾ ജാക്സൺ ആകാനും ആൽബർട്ട് ഐൻസ്റ്റീൻ ആകാനുമൊക്കെ ഇവർക്കു കഴിയും.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മേക്കോവർ ചിത്രങ്ങളിലൂടെയാണ് യുഹോങ് തന്റെ അസാധാരണ കഴിവ് ലോകത്തെ അറിയിച്ചത്. യുയാമിക എന്നാണ് യുഹോങ്ങിന്റെ ഇൻസ്റ്റഗ്രാമിലെ പേര്. യുവതിയുടെ അസാധ്യ കഴിവുകണ്ട് ആയിരക്കണക്കിന് പേരാണ് ഇൻസ്റ്റഗ്രാമിലൂടെ അവരെ ഫോളോ ചെയ്യുന്നത്. തന്റെ മേക്കപ്പ് വിഡിയോസ് യുട്യൂബിൽ അപ്‌ലോഡ് ചെയ്തുകൊണ്ടും യുഹോങ് ആരാധകരുടെ മനം കവരുന്നുണ്ട്. അസാധ്യമായ മേക്കപ്പിലൂടെ രൂപം മാറുന്ന യുവതിയെ ഹ്യൂമൻ കമീലിയൺ എന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com