ADVERTISEMENT

പെൺകുട്ടികളുടെ ചിത്രങ്ങൾ പലരീതിയിൽ പ്രചരിപ്പിക്കുന്ന ഞരമ്പ് രോഗികളെ സോഷ്യൽ മീഡിയയിൽ ധാരാളമായി കാണാം. പലപ്പോഴും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകാത്തതിന് പഴികേൾക്കുന്നവരാണ് പൊലീസ്. എന്നാൽ‌ ഇനിയത് ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുകയാണ് കേരളാ പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് കേരളാ പൊലീസ്.

 

ഫെയ്‌സ്ബുക്ക്, വാട്ട്സാപ്, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുടെ ഇത്തരം പ്രചരണവും ശക്തമായി നിരീക്ഷിക്കാൻ പൊലീസ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 32 സംഭവങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയിരുന്നു. അതില്‍ പലതും വിദേശ രാജ്യങ്ങളില്‍ നിന്നും നടത്തുന്നതാണ്. ഇവ കണ്ടെത്താൻ കൂടുതല്‍ അന്വഷണത്തിന് ഇന്റര്‍പോളിന്റെ സഹായവവും തേടാനൊരുങ്ങുകയാണ് പൊലീസ്.

 

നാല് പേർ അറസ്റ്റിൽ

 

എഡിജിപി മനോജ് എബ്രഹാമിന്റെ കീഴിലുള്ള ഓപ്പറേഷന്‍ പി ഹണ്ട് രണ്ടാം ഘട്ടം സജീവമാക്കുകയാണ് പൊലീസ്. ഇതുപ്രകാരം നാലു പേരെ അറസ്റ്റ് ചെയ്തു. 32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ചു കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്നും ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടര്‍, കുട്ടികളുടെ വിഡിയോ, ചിത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

 

പ്രത്യേകം വികസിപ്പെടുത്ത ആപ്ലിക്കേഷന്‍

 

2019ല്‍ സൈബര്‍ സെക്യൂരിറ്റി ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് ഇന്റര്‍ പോളിന്റേയും, ഐസിഎംഇസി (International Centre for Missing and Exploited Children)ന്റേയും സഹകരണത്തോടെ പ്രത്യേകം വികസിപ്പെടുത്ത ആപ്ലിക്കേഷന്‍ വഴിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ പിടികൂടാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ പി-ഹണ്ടിന് തുടക്കമിട്ടത്. ആദ്യ ഘട്ടത്തില്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചവര്‍ക്കതിരെ കര്‍ശന നടപടികള്‍ കൈകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട ഓപ്പറേഷന്‍ നടത്തിയത്. അന്വേഷത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടേയും, കാണുന്നവരുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈകൊണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com