ADVERTISEMENT

മാനഭംഗത്തിന് അതിന്റേതായ രീതിയുണ്ടെന്നും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി പീഡനത്തിനിരയായാൽ അതിനെ മാനഭംഗം എന്നു വിളിക്കാമെന്നും യുപി മന്ത്രി. എന്നാൽ 30– 35 ഉം വയസ്സുള്ള വിവാഹിതകളായ സ്ത്രീകളാണ് മാനഭംഗം ചെയ്യപ്പെടുന്നതെങ്കിൽ സ്ഥിതി  വ്യത്യസ്തമാണെന്നുമാണ് ഉത്തർപ്രദേശിലെ മന്ത്രിയായ ഉപേന്ദ്ര തിവാരി പറഞ്ഞത്.

പരസ്പര സമ്മതത്തോടെ വർഷങ്ങളായി ബന്ധം തുടരുകയും പിന്നീട് താൻ മാനഭംഗം ചെയ്യപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് രംഗത്തു വരുന്നതും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി മാനഭംഗം ചെയ്യപ്പെടുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അലിഗഡിൽ രണ്ടു വയസ്സുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വാർത്തകളിൽ നിറയുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ മിക്കപ്പോഴും പ്രതിസ്ഥാനത്ത് നിൽക്കുന്നത് കുടുംബ സുഹൃത്തുക്കൾ, അയൽക്കാർ, ബന്ധുക്കൾ, സഹപ്രവർത്തകർ , പരിചയക്കാർ തുടങ്ങിയവരാണെന്നാണ് പഠനങ്ങൾ പറയുന്നത്.

കഴിഞ്ഞ ജൂണിൽ റോയിട്ടേഴ്സ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ ഇന്ത്യയിൽ സുരക്ഷിതരല്ല എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹശേഷമുള്ള മാനഭംഗം ഇന്ത്യയിൽ ക്രിമിനൽ കുറ്റമല്ല. 2015–16 വർഷങ്ങളിൽ നടന്ന നാഷനൽ ഫാമിലി ഹെൽത്ത് സർവേയിൽ 15 നും 49 നും മധ്യേ പ്രായമുള്ള 6 ശതമാനം സ്ത്രീകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com