ADVERTISEMENT

സമൂഹമാധ്യമങ്ങളില്‍ ഒരുലക്ഷത്തോളം പേര്‍ പിന്തുടരുന്ന റഷ്യയിലെ പ്രശസ്ത മോഡലിന്റെ മൃതദേഹം മോസ്കോയിലെ താമസസ്ഥലത്ത് സ്യൂട്ട്കേസില്‍ കണ്ടെത്തി. കഴുത്തു മുറിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ 85000 പേര്‍ പിന്തുടരുന്ന എകറ്റേറിന കരാഗ്ലനോവയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രശസ്ത നടി ആന്‍ഡ്ര്യൂ ഹെപ്ബേണുമായുള്ള സാദൃശ്യം കൊണ്ടാണ് കരാഗ്ലനോവ വേഗം ശ്രദ്ധിക്കപ്പെട്ടത്.

24 വയസ്സുകാരിയായ കരാഗ്ലനോവ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദം നേടിയിട്ട് അധികം നാളായിട്ടില്ല. ഡെര്‍മറ്റോളജിയായിരുന്നു സ്പെഷ്യലൈസേഷന്‍. വെള്ളിയാഴ്ച രാവിലെയാണ് താമസ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട സ്യൂട്ട് കേസില്‍ കരാഗ്ലനോവയെ കണ്ടെത്തിയത്. രണ്ടുദിവസമായി മകളുടെ ഒരു വിവരവും ലഭിക്കാതെവന്നതോടെ മാതാപിതാക്കള്‍ ഫ്ലാറ്റില്‍ എത്തി പരിശോധിച്ചപ്പോഴാണ് ഹൃദയഭേദകമായ രംഗത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നത്. 

മുറിയില്‍ ഏറ്റുമുട്ടലോ സംഘര്‍ഷമോ നടന്ന ലക്ഷണങ്ങളൊന്നുമില്ല. ആയുധങ്ങളും സമീപത്തൊന്നും കാണുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കരാഗ്ലനോവയുടെ മുന്‍ ആണ്‍സുഹൃത്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യുവതിയുടെ ഫ്ലാറ്റ് സന്ദര്‍ശിച്ചതായി കണ്ടെത്തി. അടുത്തകാലത്തായി ഇയാള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലാണെന്നും പറയപ്പെടുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനു പുറമെ പ്രശസ്തമായ ഒരു യാത്രാ ബ്ലോഗും കരാഗ്ലനോവയുടെ പേരിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com