sections
MORE

അപ്‌സ്കർട്ടിങ്ങിന് ഇരയാക്കിയത് 550 പേരെ; അശ്ലീലം പ്രചരിപ്പിക്കാൻ സ്വന്തം സൈറ്റ്

UP SKIRTING
പ്രതീകാത്മക ചിത്രം
SHARE

500-ല്‍ അധികം യുവതികളുടെയും പെണ്‍കുട്ടികളുടെയും സ്വകാര്യഭാഗങ്ങളുടെ നഗ്നചിത്രങ്ങള്‍ അവരറിയാതെ പകര്‍ത്തുകയും അശ്ലീല സൈറ്റുകളില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്ത കുറ്റത്തിന് സ്പെയിനില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍. തലസ്ഥാനമായ മാഡ്രിഡിലാണ് 53 വയസ്സുകാരനായ കൊളംബിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്. തന്റെ ബാഗില്‍ ഒളിപ്പിച്ചുവച്ച മൊബൈല്‍ ഫോണ്‍ ക്യമാറ വഴിയാണ് ഇയാള്‍ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

238 വിഡിയോകള്‍ ഇയാള്‍ അശ്ലീലസൈറ്റുകളില്‍ അപ്ഡലോഡ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. 555 ഇരകളാണ് സംഭവത്തിലുള്‍പ്പെട്ടതെന്നു കരുതുന്നു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തലസ്ഥാനനഗരിയിലെ മെട്രോ യാത്രക്കാരുടെ ദൃശ്യങ്ങളാണ് കൂടുതലും പകര്‍ത്തിയത്. കഴിഞ്ഞ വേനല്‍ക്കാലത്താണ് അറസ്റ്റിലായ വ്യക്തി ‘ അപ്സ്കര്‍ടിങ് ’ എന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയത്. 

പിന്നീട് ഒരു ദിവസം പോലെ ഒഴിവില്ലാതെ അയാള്‍ തന്റെ ക്രൂരവിനോദം തുടരുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുക ളില്‍വച്ചും സ്ത്രീകള്‍ അറിയാതെ ഇയാള്‍ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നു സംശയിക്കുന്നു. ചിലപ്പോള്‍ വ്യക്തമായ ദൃശ്യങ്ങള്‍ കിട്ടാന്‍വേണ്ടി ഇരകളെ ഇയാള്‍ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് കുറച്ചുനാളായി ഇയാളെ നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം മെട്രോയില്‍വച്ച് ഒരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇയാള്‍ കയ്യോടെ പിടിക്കപ്പെടുകയും ചെയ്തു. 

ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അറസ്റ്റിന്റെ വിവരം പൊലീസ് പരസ്യമാക്കിയത്. സ്ത്രീകളുടെ സ്വകാര്യതയ്ക്കു വലിയ ഭീഷണിയായിരുന്നയാള്‍ അറസ്റ്റില്‍ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ കണ്ടെത്തിയ ലാപ്ടോപില്‍ ആയിരക്കണക്കിന് അശ്ലീലദൃശ്യങ്ങളുണ്ടായിരുന്നു. അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്വന്തമായി ഒരു വെബ്സൈറ്റും ഇയാളുടെ പേരിലുണ്ട്. 3519 പേര്‍ ഇയാളുടെ അശ്ലീല വെബ്സൈറ്റിന്റെ വരിക്കാരാണ്. 

സ്പെയിനില്‍ സ്ത്രീകള്‍ അറിയാതെ അവരുടെ ശരീര ഭാഗങ്ങള്‍ അശ്ലീലഉദ്ദേശ്യത്തോടെ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ശിക്ഷയും ലഭിക്കാം. എഴുത്തുകാരി ജിന മാര്‍ട്ടിന്‍ നിരന്തരമായി നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഈ അടുത്തകാലത്ത് ഇംഗ്ലണ്ടിലും വെയില്‍സിലും അപ്സ്കര്‍ട്ടിങ് കുറ്റകരമായ പ്രവൃത്തിയാക്കി നിയമം ഭേദഗതി ചെയ്തിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA