ADVERTISEMENT

മോഷണശ്രമത്തിനിടെ കുഞ്ഞിനെ കടയിൽ മറന്നു വച്ച യുവതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് കടയുടമ. ന്യൂ ജഴ്സിയിലാണ് സംഭവം. മൂന്ന് സ്ത്രീകൾ ചേർന്നു നടത്തിയ മോഷണത്തിന്റെ ദൃശ്യങ്ങളാണ് കടയുടമ പങ്കുവച്ചത്. മിഡിൽ ടൗണിലെ ബാംബി ബേബി സ്റ്റോറിൽ നിന്നും ബേബി സ്ട്രോളർ മോഷ്ടിക്കുന്നതിനിടയിൽ ഒരു യുവതി സ്വന്തം കുഞ്ഞിനെ കടയിൽ വച്ചു മറന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :- 

'' വിശദമായ പദ്ധതിയൊക്കെയിട്ടാണ് മൂന്നു കുട്ടികളുമായി മൂന്നു സ്ത്രീകൾ മോഷണത്തിനായി ഇറങ്ങിത്തിരിച്ചത്. കൂട്ടത്തിലെ രണ്ടു യുവതികൾ എന്തൊക്കെയോ സംസാരിച്ച് കടയിലെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ചു. ഈ സമയത്ത് മൂന്നാമത്തെ യുവതി ബേബി ട്രോളറുമായി കടയുടെ മുൻവാതിലിലൂടെ കടന്നു കളഞ്ഞു. ഈ വെപ്രാളത്തിനിടയിൽ കൂട്ടത്തിലൊരാൾ സ്വന്തം കുഞ്ഞിനെ കടയിൽ മറന്നു വച്ചു.

സംഭവത്തെക്കുറിച്ച് കടയുടമ എനെയ്‌ലോ ഒർട്ടെഗാ പറയുന്നതിങ്ങനെ :-

'' ഈ വിഷയത്തിൽ എനിക്ക് ഏറ്റവും വലിയ തെറ്റായി തോന്നുന്നത് മോഷണശ്രമത്തിൽ കുഞ്ഞുങ്ങളെക്കൂടി ഉൾപ്പെടുത്തി എന്നുള്ളതാണ്. ഒരിക്കലും കുഞ്ഞുങ്ങളോട് ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടില്ല.ഗതികേടുകൊണ്ട് വിശപ്പടക്കാനാണ് മോഷ്ടിക്കുന്നതെങ്കിൽ അത് മനസ്സിലാക്കാം. അതു വ്യക്തിപരമായ ഒരു പ്രശ്നമാണ്. പക്ഷേ ഇതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത കുഞ്ഞുങ്ങളെ ഇതിൽ ഉൾപ്പെടുത്തിയത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ ‍ഞാൻ നിർബന്ധിതയായത്.

ഫെയ്സ്ബുക്കിലൂടെയാണ് കടയിലെ സിസിടിവി ദൃശ്യങ്ങൾ കടയുടമ പങ്കുവച്ചത്. 21,558 രൂപയുടെ ബേബി സ്ട്രോളറാണ് സ്ത്രീകൾ മോഷ്ടിക്കാൻ ശ്രമിച്ചതെന്നും ഒരുപാട് വിലയുള്ള സ്ട്രോളറുകളാണ് അവിടെയിരിക്കുന്നതിൽ ഭൂരിപക്ഷമെന്നും അവർ പറയുന്നു. മോഷ്ടിക്കപ്പെട്ട സ്ട്രോളറിന് തൊട്ടടുത്തിരുന്ന സ്ട്രോളറിന് 71,859 രൂപ വിലയുണ്ടെന്നും അവർ പറയുന്നു.

സംഭവത്തെത്തുടർന്ന് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. 23കാരിയായ മരിയൻ ക്യാഷ്, 20 വയസ്സുകാരിയായ നാൻ മക്കാർത്തി എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിക്കപ്പെട്ട സ്ട്രോളർ തിരികെ ലഭിച്ചെന്നും കടയുടമ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com