ADVERTISEMENT

ഏറ്റവും വിലകൂടിയ വസ്ത്രം സ്വന്തമാക്കി വിവാഹ ദിനത്തിൽ അതണിഞ്ഞ് തിളങ്ങിയ ശേഷം അത് പെട്ടിയിലടച്ച് പൂട്ടിവയ്ക്കുകയാണ് പലരുടെയും പതിവ്. എന്നാൽ ആ പതിവിന് വിപരീതമായി എവിടെപ്പോയാലും വിവാഹ വസ്ത്രം മാത്രം ധരിക്കുന്ന ഒരു സ്ത്രീയുണ്ട്. ദക്ഷിണ ഓസ്ട്രേയിയയിലെ ടമ്മി ഹാൽ എന്ന സ്ത്രീയാണ് പുറത്തു പോകുമ്പോഴെല്ലാം വിവാഹ വസ്ത്രം ധരിക്കുന്നത്.

 

വിവാഹവസ്ത്രത്തോടുള്ള അഗാധമായ പ്രണയം കൊണ്ടല്ല ടമ്മി ആ വസ്ത്രങ്ങൾ എപ്പോഴും ധരിക്കാനിഷ്ടപ്പെടുന്നത്. കടുത്തൊരു പരിസ്ഥിവാദി ആയതുകൊണ്ടു കൂടിയാണ്. കൺസ്യൂമറിസ്റ്റ് ലൈഫ്സ്റ്റൈലിൽ നിന്ന് മോചനം നേടാനും സുസ്ഥിരമായ ജീവിതത്തിനും വേണ്ടിയാണ് താനിങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് ടമ്മിയുടെ വാദം. 2018 ഒക്ടോബറിൽ ആയിരുന്നു ഒർക്കെസ്ട്ര മാനേജർ കരൺ ഫ്രോസ്റ്റുമായുള്ള ടമ്മിയുടെ വിവാഹം. 86000 രൂപ ( 985 പൗണ്ട്സ് ) ആയിരുന്നു ആ വിവാഹവസ്ത്രത്തിന്റെ വില. ഒരു വസ്ത്രത്തിനു വേണ്ടി അത്രയും പണം മുടക്കുമ്പോൾ അത് തുടർച്ചയായി ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് ടമ്മിയുടെ ചോദ്യം.

 

'' വിവാവസ്ത്രമണിഞ്ഞ് പുറത്തിറങ്ങുന്ന എന്നെ കാണുമ്പോൾ ആളുകൾ പലതും ചിന്തിക്കുന്നുണ്ടെന്നെനിക്കറിയാം എന്നിരുന്നാലും മനസ്സു പറയുന്നതുപോലെ ജീവിക്കാനാണെനിക്കിഷ്ടം. കുറച്ച് വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലേക്ക് ഒരു യാത്രപോയിരുന്നു. ആ യാത്രയിൽ ഒരുപാട് യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ആ യാത്ര കഴിഞ്ഞ് തിരിച്ചു വന്ന ശേഷം ഒരു വർഷത്തേക്ക് പുതിയ വസ്ത്രങ്ങളും ഷൂസുമൊന്നും വാങ്ങില്ലെന്ന് ഞാനുറപ്പിച്ചു''.- ടമ്മി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com