sections
MORE

ഫൊട്ടോഷൂട്ട് ദിവസം ഭാര്യ കിടപ്പിലായി, സന്തോഷിപ്പിക്കാൻ ഭർത്താവ് ചെയ്തതിന് കയ്യടിച്ച് ലോകം

Smither
Image: Facebook/K.M. Smither Photography
SHARE

ഫൊട്ടോഷൂട്ട് തീരുമാനിച്ചത് നേരത്തെയാണ്. ഷൂട്ട് നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സമുണ്ടാകുമെന്ന് വിചാരിച്ചിരുന്നുമില്ല. പക്ഷേ, ആ തീയതി എത്തിയപ്പോള്‍ പ്രധാനപ്പെട്ട ആള്‍ കിടക്കയിലായി. നായിക. അതായത് ഭാര്യ. പകരം ഒരാളെ വയ്ക്കുന്നതു നടക്കുന്ന കാര്യമല്ല. ഒട്ടും ചിന്തിച്ചുനിന്നില്ല. ഭര്‍ത്താവ് തന്നെ ഏറ്റെടുത്തു ഭാര്യയുടെ റോള്‍. ഫൊട്ടോഷൂട്ട് നടന്നു എന്നുമാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അതിലും കൂടുതലായി ഷൂട്ടില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഭാര്യയെ അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ചെയ്തു. 

കെ.എം. സ്മിതര്‍ ആയിരുന്നു ഫൊട്ടോഗ്രാഫര്‍. ദമ്പതികളുടെ ഫൊട്ടോഷൂട്ടാണ് നേരത്തെ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ സമയമായപ്പോഴാണ് പ്രതിസന്ധി ഉടലെടുത്തത്. ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്ക് പുറത്തുപോകാന്‍പോലും ആവാത്ത അവസ്ഥ. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് ബെഡ്റെസ്റ്റ്. ഫൊട്ടോഷൂട്ട് മുടങ്ങുമെന്ന അവസ്ഥയായി. ഭര്‍ത്താവിനു സങ്കടം. ഭാര്യയ്ക്ക് അതിനേക്കാള്‍ സങ്കടം. ഫൊട്ടോഗ്രാഫറും പ്രതിസന്ധിയില്‍. ഒടുവില്‍ ഭര്‍ത്താവു തന്നെയാണ് ബദല്‍മാര്‍ഗ്ഗം കണ്ടെത്തിയത്. ഭാര്യയുടെ വേഷത്തിലും രൂപത്തിലും ഭാവത്തിലും എത്താന്‍ അദ്ദേഹം തീരുമാനിച്ചു. 

കെസ്‍ലി എന്നാണു ഭാര്യയുടെ പേര്. കെസ്‍ലിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവ് വേഷം മാറി ഫൊട്ടോഷൂട്ടിനു തയാറായത്. ഷൂട്ട് പൂര്‍ത്തിയാക്കി സ്മിതര്‍ എന്ന ഫൊട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ തന്റെ ഫെയ്സ്ബുക് പേജില്‍ പങ്കുവച്ചതോടെയാണ് ലോകം സംഭവം അറിഞ്ഞത്. 

ഷൂട്ടിനെക്കുറിച്ച് അദ്ദേഹം പ്രതികരണവും പങ്കുവച്ചു: പെര്‍ഫെക്റ്റ്.

യഥാര്‍ഥത്തില്‍ മറ്റൊരു ബന്ധം കൂടിയുണ്ട് സ്മിതറിന് ഫൊട്ടോഷൂട്ടുമായി. കെസ്‍ലി അദ്ദേഹത്തിന്റെ സഹോദരികൂടിയാണ്. ഭാര്യയ്ക്കു വേണ്ടി വേഷം മാറിയ ഭര്‍ത്താവ് ജറാര്‍ഡ് സഹോദരി ഭര്‍ത്താവും. അമേരിക്കയില്‍ കെഞ്ചുക്കിയാണ് സംഭവം നടന്നത്.

ചിത്രങ്ങളിലൂടെ തന്റെ ഭാര്യയെ സന്തോഷിപ്പിക്കണമെന്നേ ജറാര്‍ഡ് എന്ന ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നുള്ളൂ. സന്തോഷിപ്പിക്കുന്നതിനൊപ്പം അവരുടെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അദ്ദേഹത്തിനായി എന്നതാണു വാസ്തവം.

കഴിഞ്ഞമാസം 26 നാണ് ചിത്രങ്ങള്‍ സ്മിതര്‍ പോസ്റ്റ് ചെയ്തത്. അതിനുശേഷം അരലക്ഷത്തിലധികം പേരാണ് ചിത്രം ഇഷ്ടപ്പെട്ടത്. 45,000 പേര്‍ ഷെയര്‍ ചെയ്തതിനു പുറമെ, 14,000 പേര്‍ കമന്റ് എഴുതുകയും ചെയ്തു. ഭര്‍ത്താവിനുള്ള അഭിനന്ദനങ്ങളാണ് പ്രതികരണങ്ങളില്‍ മിക്കതും. എത്ര നല്ല ഭര്‍ത്താവ് എന്നു പറഞ്ഞതിനൊപ്പം അദ്ദേഹത്തോട് അസൂയ തോന്നുന്നു എന്നു പറഞ്ഞവരുമുണ്ട്. എന്തായാലും ഭര്‍ത്താവിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ തകര്‍ത്തു എന്നു തന്നെ ഉറപ്പിച്ചു പറയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA