ADVERTISEMENT

കോസ്മെറ്റിക് സര്‍ജറിയിലൂടെ രൂപം മാറ്റി പ്രശസ്തയായ സഹര്‍ തബര്‍ ഇറാനില്‍ അറസ്റ്റില്‍. രൂപമാറ്റങ്ങളൂുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് സഹര്‍ ശ്രദ്ധേയയായത്. പതിനായിരക്കണക്കിനുപേര്‍ സഹറിനെ സമൂഹമാധ്യമത്തില്‍ പിന്തുടരുന്നുമുണ്ട്. സാംസ്കാരിക കുറ്റകൃത്യങ്ങളും സാമൂഹിക, ധാര്‍മിക കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സഹര്‍ അറസ്റ്റിലായത്. 

 

അനധികൃത മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുക, ദൈവനിന്ദ,അക്രമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് സഹറിനെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ തലമുറയെ അഴിമതിക്കു പ്രേരിപ്പിക്കുന്നു എന്ന ആരോപണവും സഹറിനുമേല്‍ ചുമത്തിയിട്ടുണ്ട്. 

sahar-tabar-01

 

പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രുപം മാറ്റിയതിനുശേഷമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് ഈ വര്‍ഷമാദ്യം സഹര്‍ ശ്രദ്ധ നേടിയത്. പോസ്റ്റ് ചെയ്ത പല ചിത്രങ്ങളും പിന്നീട് എഡിറ്റ് ചെയ്യുകയുമുണ്ടായി. എഡിറ്റ് ചെയ്യപ്പെട്ടതോടെ സഹറിന് പ്രശസ്ത ഹോളിവുഡ് നടി ആഞ്ചലീന ജോളിയുമായി രൂപസാദൃശ്യം തോന്നുമായിരുന്നു. 

 

വികൃതമായ മുഖഭാവമുള്ള ചിത്രവും അവര്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ശിരോവസ്ത്രം ധരിച്ച നിലയിലും മൂക്കിനു മുകളിലൂടെ ഒരു തുണിയിട്ട നിലയിലും അവര്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മൂക്കിന്റെ ആകൃതി ശരിയാക്കാന്‍ സര്‍ജറി നടത്തിയതിനുശേഷം വെളുത്ത തുണി മുഖത്തണിയുന്ന പലരെയും ഇറാന്‍ തലസ്ഥാനമായ ടെഹ്‍റാനില്‍ കാണാറുമുണ്ട്. 

 

പ്ലാസ്റ്റിക് സര്‍ജറി ഇറാനില്‍ സാധാരണമാണ്. അറസ്റ്റിനു പിന്നാലെ സഹറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്തിരുന്നു.  ഫെയ്സ്ബുക്കും ടെലഗ്രാമുമൊക്കെ നിരോധിക്കപ്പെട്ടിരിക്കുന്ന ഇറാനില്‍ ഇന്‍സ്റ്റഗ്രാം മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്ന സമൂഹമാധ്യമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com