ADVERTISEMENT

മധ്യപ്രദേശിലെ വിദൂരഗ്രാമത്തില്‍നിന്നുള്ള 80 വയസ്സുകാരിയുടെ ചിത്രങ്ങള്‍ ഇറ്റലിയില്‍ പ്രദര്‍ശനത്തിന്. മധ്യപ്രദേശിലെ ഉമേരിയ ജില്ലയില്‍നിന്നുള്ള സ്ത്രീയുടെ ചിത്രങ്ങളാണ് ഇറ്റലിയിലെ മിലാനില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്. ജോധയ്യ ബായ് ബയ്ഗ എന്ന സ്ത്രീയാണ് രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ന്നിരിക്കുന്നത്. ലോര്‍ഹ എന്ന ഗ്രാമത്തിലാണ് ജോധയ്യ താമസിക്കുന്നത്.

 

40 വര്‍ഷം മുമ്പാണ് ജോധയ്യ ചിത്രം വരയ്ക്കാന്‍ തുടങ്ങുന്നത്. അതിനു കാരണമായത് ഒരു വേര്‍പാട്. ജീവിത പങ്കാളിയെ നഷ്ടപ്പെട്ടതോടെ അവര്‍ ചിത്രംവര തുടങ്ങി. അതാകട്ടെ ഇപ്പോഴവരെ രാജ്യാന്തര പ്രശസ്തിയിലേക്കും ഉയര്‍ത്തിയിരിക്കുന്നു. 

 

"മൃഗങ്ങള്‍ ഉള്‍പ്പെടെ ചുറ്റും കാണുന്നതെല്ലാം ഞാന്‍ വരയ്ക്കും. ചിത്രരചനയ്ക്കുവണ്ടി ഞാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും സന്ദര്‍ശിക്കുയും ചെയ്തിട്ടുണ്ട്. കുറേക്കാലമായി ചിത്രംവരയല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്യുന്നുമില്ല. ജീവിക്കാന്‍ വേണ്ടിയും കുടുംബം നോക്കാനും എന്തെങ്കിലും ചെയ്യണ്ടേ. ഞാന്‍ കണ്ടുപിടിച്ച ജോലിയിതാണ്"- ജോധയ്യ പറയുന്നു. 

 

ഇറ്റലിയിലെ മിലാനില്‍ വരെ തന്റെ ചിത്രങ്ങള്‍ എത്തിയതിലും ജോധയ്യ സന്തുഷ്ടയാണ്. ജോധയ്യയെ ചിത്രം വര പഠിപ്പിച്ച ഗുരു ആഷിഷ് സാമിയുടെ അഭിപ്രായത്തില്‍ ജോധയ്യ ഇനിയും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്നതേയുള്ളൂ. ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ട സ്ത്രീയാണ് ജോധയ്യ. അവര്‍ പ്രശസ്തയായതോടെ ആ വിഭാഗത്തില്‍നിന്നുള്ളവര്‍ക്കും ആത്മവശ്വാസം വര്‍ധിക്കുകയാണ്. വേദന അകറ്റാന്‍ വേണ്ടി വരച്ച ചിത്രങ്ങളിലൂടെ സന്തോഷം കൈവന്നതിന്റെ ആഹ്ളാദത്തിലാണ് ജോധയ്യ. ഒപ്പം രാജ്യവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com