ADVERTISEMENT

ഐശ്വര്യത്തിന്റെ പ്രതീകമാണ് ദീപാവലി; പുതിയ തുടക്കത്തിന്റെയും. ഇത്തവണത്തെ ദീപാവലി സ്ത്രീശാക്തീകരണത്തിനുള്ള പുതിയ തുടക്കമാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പദ്ധതിയുടെ അംബാസഡര്‍മാരായി നിയോഗിച്ചിരിക്കുന്നത് രണ്ട് അഭിമാനതാരങ്ങളെ; ബോളിവുഡ് മുന്‍നിര നടി ദീപിക പദുക്കോണിനെയും ബാഡ്മിന്റന്‍ സ്റ്റാര്‍ പി.വി.സിന്ധുവിനെയും. ഭാരത് കി ലക്ഷ്മി എന്നാണ് പുതിയ സ്ത്രീ കേന്ദ്രീകൃത പദ്ധതിയുടെ പേര്. ഇന്ത്യയിലെ വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ പുറംലോകത്തെ അറിയിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

 

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി അഭിമാന പദ്ധതി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിഡിയോയില്‍ രണ്ടു താരങ്ങളും പ്രത്യക്ഷപ്പെട്ട് പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുന്നുമുണ്ട്. വിഡിയോയെ പുകഴ്ത്തിയും താരങ്ങളുടെ സാന്നിധ്യത്തെ അഭിന്ദിച്ചും രംഗത്തുവന്നിരിക്കുകയാണ് പ്രധാമന്ത്രി. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചുമാണ് ഇരു താരങ്ങളും പറയുന്നത്. ഈ ലക്ഷ്യത്തിനുവേണ്ടി പോരാടിയവരെ താരങ്ങള്‍ അനുസ്മരിക്കുന്നുമുണ്ട്. 

 

ഈ ദീപാവലിയില്‍ സ്ത്രീകള്‍ക്കുവേണ്ടി പോരാടിയവരുടെ ജീവിതത്തിലേക്ക് നമുക്ക് വെളിച്ചം ചൊരിയാം. നാടിന്റെ അഭിമാന താരങ്ങളായ സ്ത്രീകളെ ഓര്‍മിക്കുകയും ചെയ്യാം. ഭാരത് കി ലക്ഷ്മി.  ദീപിക സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. 

 

സമൂഹം വളരുന്നത് സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമ്പോഴാണ്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുമ്പോഴാണ് സമൂഹം അന്തസ്സുള്ളതാകുന്നത്. രാജ്യത്ത് അസാധാരണ നേട്ടങ്ങള്‍ക്കുടമകളായവരുടെ സംഭാവനകള്‍ നമുക്ക് പ്രകീര്‍ത്തിക്കാം. ഈ ദീപാവലി സ്ത്രീത്വത്തിന്റെ ആഘോഷമാകട്ടെ... ഇതാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പി.വി. സിന്ധു പുറത്തുവിട്ടിരിക്കുന്ന സന്ദേശം. 

 

ദീപിക പദുക്കോണും പി.വി.സിന്ധുവും ഈ ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന സന്ദേശം വ്യക്തമായി ജനങ്ങള്‍ക്കു പകരുന്നുണ്ട് ഈ വിഡിയോയിലൂടെ. സ്ത്രീ ശാക്തീകരണത്തിനുവേണ്ടി നിരന്തരമായി പ്രവര്‍ത്തിക്കുക എന്നതാണ് എന്നത്തേയും നമ്മുടെ ആദര്‍ശം. സ്വപ്നം, കഴിവ്, ദൃഡനിശ്ചയം,തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള കഴിവ്, സമര്‍പ്പണം... എന്നീ ഗുണങ്ങളാണ് നമുക്ക് വേണ്ടത്.... താരങ്ങളുടെ വിഡിയോയെ പുകഴ്ത്തി പ്രധാനമന്ത്രിയും രംഗത്തെത്തി. 

English Summary : PM Narendra Modi's 'Bharat ki Laxmi' initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com