sections
MORE

പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയ പാക്ക്‌ യുവതി വീണ്ടും വിവാദത്തിൽ; കുടുക്കിയത് നഗ്നദൃശ്യങ്ങൾ

Rabi Pirzada
റബി പിര്‍സദ
SHARE

ഇന്ത്യന്‍ പ്രധാനമന്ത്രി നേരന്ദ്ര മോദിയെ ഭീഷണിപ്പെടുത്തി വാര്‍ത്തകള്‍ സൃഷ്ടിച്ച പാക്ക് ഗായിക റബി പിര്‍സദ വീണ്ടും വിവാദത്തില്‍. ഗായികയുടെ നഗ്നത വെളിപ്പെടുത്തുന്ന ചിത്രങ്ങളും വിഡിയോയും ചോര്‍ന്നതോടെയാണ് റബി വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. രാത്രി വൈകിയാണ് ഇവ ട്വിറ്ററിലും എത്തിയത്. ഉടന്‍തന്നെ ട്വിറ്റര്‍, ചിത്രങ്ങളും വിഡിയോയും കണ്ടവര്‍ അത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യരുതെന്ന അപേക്ഷയുമായി രംഗത്തെത്തി. അതിനിടെ, ചിത്രങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയത് ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍. 

അടുത്തിടെ പാക്കിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറുമായി ഒരു പാട്ടിലെ വരികളുടെ പേരില്‍ റബി കൊമ്പുകോര്‍ത്തിരുന്നു. ഇതിനുശേഷമാണ് നഗ്നവിഡിയോകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിനു പിന്നില്‍ ആസിഫ് ഗഫൂറാണെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. റബിയുടെ മുന്‍ കാമുകനാണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന വാദവും ഉയരുന്നുണ്ട്. 

ആരുമായിക്കോട്ടെ, ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ പങ്കിടുന്നതും പരസ്യമാക്കുന്നതും തെറ്റാണെന്നും അതില്‍നിന്ന് എല്ലാവരും പിന്തിരിയണമെന്നും ഒരാള്‍ അഭ്യര്‍ഥിച്ചപ്പോള്‍ റബി വെറുമൊരു സ്ത്രീ മാത്രമല്ലെന്നാണ് മറ്റൊരാള്‍ വാദിക്കുന്നത്. ഒരു കയ്യില്‍ തോക്കും മറു കയ്യില്‍ വിഡിയോ ക്യാമറയും പിടിച്ചുനില്‍ക്കുന്ന സര്‍ക്കാരാണ് പാക്കിസ്ഥാന്‍ ഭരിക്കുന്നത്. സൈന്യവുമായി നേരിയ അഭിപ്രായവ്യത്യാസമെങ്കിലുമുണ്ടായാല്‍ ഒന്നുകില്‍ തോക്കു കൊണ്ടു വകവരുത്തും. ഇല്ലെങ്കില്‍ രഹസ്യചിത്രങ്ങളിലൂടെ അപമാനിക്കും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് റബിയെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു. 

ആസിഫ് ഗഫൂറിനെ റബി വിമര്‍ശിച്ച് ഒരു മണിക്കൂറിനുശേഷമാണ് ചിത്രങ്ങള്‍ പുറത്തുവന്നതെന്ന കാര്യമാണ് സര്‍ക്കാരിനെയും സൈന്യത്തെയും വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന വസ്തുത. നഗ്നത പൂര്‍ണമായും വെളിപ്പെടുത്തുന്ന വിഡിയോ ചിത്രീകരിച്ചത് റബിയുടെ ബുദ്ധിയില്ലായ്മയാണ് വെളിപ്പെടുത്തുന്നത്. സ്വാഭാവികമായും അവരുടെ മുന്‍ കാമുകനാണ് ഇതു ചെയ്തതെന്നാണ് സംശയം. എന്തായാലും അന്തസ്സും അഭിമാനവും പരിഗണിച്ച് ചിത്രങ്ങളും വിഡിയോയും കണ്ട ആരും അവ പരസ്യമാക്കാന്‍ ശ്രമിക്കരുതെന്നാണ് വിവാദത്തിലിടപെട്ട സ്ത്രീകള്‍ പ്രതികരിക്കുന്നത്. 

'കാഫ് കങ്കണ' എന്ന ചിത്രത്തിലെ നീലം മുനീറിന്റെ ഐറ്റം സോങ്ങിനെ ന്യായീകരിച്ച് സംസാരിച്ചപ്പോഴാണ് ആസിഫ് ഗഫൂറിനെ റബി വിമര്‍ശിച്ചത്. പാട്ടിലെ വരികള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ഈ വരികളെ ആസിഫ് ഗഫൂര്‍ ശക്തമായി ന്യായീകരിച്ചു. പക്ഷേ, പാട്ടിലെ വരികളെ റബി ഉള്‍പ്പെടെ ഒട്ടേറെപ്പേരെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ ആസിഫ് ഗഫൂറിനെയും വിമര്‍ശിച്ചത്. കശ്മീര്‍ സംഭവങ്ങളുടെ പേരില്‍ മോദിക്കിതിരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് റബി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പാമ്പുകളെയും മറ്റും അഴിച്ചുവിട്ട് മോദിയെ ആക്രമിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

English Summary : Pakistani singer Rabi Pirzada bitten by nude video leak

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA