ADVERTISEMENT

അശ്രദ്ധമായി ഫോണിൽ സംസാരിച്ചുകൊണ്ട് നടന്ന് അപകടത്തിൽപ്പെട്ട ഒരു ട്രെയിൻ യാത്രക്കാരിയുടെ ദൃശ്യങ്ങൾ പുറത്തു വന്നത് ഒക്ടോബർ 24 നാണ്. സ്പെയിനിലെ മെട്രോ ഡി മാഡ്രിഡ് ഒഫിഷ്യൽ സൈറ്റാണ് സംഭവത്തിന്റെ സിസിടിവി ഫൂട്ടേജ് പങ്കുവച്ചത്. നോർത്തേൻ മാഡ്രിഡിലെ എസ്ത്രേച്ചോ സ്റ്റേഷനിലാണ് സംഭവം.

വലിയ അത്യാഹിതങ്ങളൊന്നും സംഭവിക്കാതെ യാത്രക്കാരി രക്ഷപെടുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഒരു പാളത്തിനപ്പുറം ട്രെയിൻ കടന്നു പോകുമ്പോഴാണ് ധൃതിയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് യുവതി പ്ലാറ്റ്ഫോമിന്റെ തുഞ്ചത്തുകൂടി നടന്നത്. പൊടുന്നനെ കാൽ വഴുതി റെയിൽവേ ട്രാക്കിലേക്ക് വീഴുകയും ചെയ്തു.

യുവതി റെയിൽപാളത്തിലേക്കു വീഴുന്നതു കണ്ട് മറ്റ് യാത്രക്കാർ യുവതിയെ രക്ഷിക്കാനായി ഓടിയടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മറുവശത്തെ ട്രെയിൻ നിർത്തിയിരിക്കുകയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ പരുക്ക് ഗൗരവമുള്ളതല്ലെന്ന് സ്റ്റേഷൻ അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

ശ്രദ്ധയോടെ യാത്രചെയ്യാൻ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നതിനായാണ് വിഡിയോ പങ്കുവച്ചിരിക്കുന്നതെന്നാണ് സ്റ്റേഷൻ അധികൃതർ പറയുന്നത്. '' നിങ്ങളുടെ സുരക്ഷയ്ക്കായി, ഫോണിൽ നിന്ന് നോട്ടം മാറ്റി ശ്രദ്ധയോടെ പ്ലാറ്റ്ഫോമിലൂടെ നടക്കൂ' എന്നർഥം വരുന്ന സ്പാനിഷ് വാചകത്തിലുള്ള അടിക്കുറിപ്പോടെയാണ് അധികൃതർ ദൃശ്യങ്ങൾ പങ്കുവച്ചത്.

English Summary : video shows woman busy on phone falling in front of train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com