sections
MORE

പ്രകൃതി സൗഹൃദ സാനിറ്ററി നാപ്കിൻ നിർമിച്ച് കൗമാരക്കാരി; പാഡ് നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നു

18-yr-old from Coimbatore is producing reusable cotton sanitary napkins.  Photo Credit : ANI
ഇഷാന സാനിറ്ററി പാഡുകൾ നിർമ്മിക്കുന്നു. ചിത്രത്തിന് കടപ്പാട് : എ എൻ ഐ
SHARE

പ്രകൃതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ സാനിറ്ററി നാപ്കിനുകള്‍ നിര്‍മിച്ചും അവയുടെ നിര്‍മാണം ജനങ്ങളെ പഠിപ്പിച്ചും ശ്രദ്ധ നേടുകയാണ് കോയമ്പത്തൂരില്‍നിന്നുള്ള കൗമാരക്കാരിയായ ഇഷാന. വിപണിയില്‍ സുലഭമായ പാഡുകള്‍ തന്നെയായിരുന്നു ഇഷാനയും ഉപയോഗിച്ചിരുന്നത്. പലതും ആരോഗ്യപ്രശ്നങ്ങളിലേക്കു നയിച്ചപ്പോള്‍ കോട്ടണ്‍ തുണിയില്‍നിന്ന് എങ്ങനെ പാഡുകള്‍ നിര്‍മിക്കാമെന്ന ചിന്തയിലായി ഇഷാന. 

വീട്ടിലെ പരിമിതമായ സാഹചര്യങ്ങളില്‍ തയ്യല്‍ മെഷീന്റെ സഹായത്തോടെ പാഡുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ വിജയകഥയും തുടങ്ങി. ഇപ്പോള്‍ ആഗ്രഹിക്കുന്ന ആര്‍ക്കും വീട്ടില്‍തന്നെ പാഡുകള്‍ നിര്‍മിക്കാനുള്ള വിദ്യ ഇഷാന പഠിപ്പിച്ചുകൊടുക്കുന്നു. ഇഷാനയുടെ കഥ പുറത്തുവന്നതോടെ ഓണ്‍ലൈന്‍ ലോകം കൊച്ചു പെണ്‍കുട്ടിയെ അഭിനന്ദിക്കുന്ന തിരക്കിലാണ്. 

വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന പല പാഡുകളിലും ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സ്ത്രീകളുടെ ആരോഗ്യത്തിനു ഹാനികരമാണെന്നു പറയുന്നു ഇഷാന. പാളികളായി എടുക്കാവുന്ന രീതിയിലാണ് കോട്ടന്‍ തുണിയില്‍നിന്ന് ഈ പെണ്‍കുട്ടി പാഡ് നിര്‍മിക്കുന്നത്. അവ പുനരുപയോഗിക്കാന്‍ കഴിയും. പ്രകൃതിക്കു ദോഷകരവുമല്ല. 

അതിശയകരമായ നേട്ടമാണ് ഇഷാനയുടേതെന്ന് വിലയിരുന്നു ഓണ്‍ലൈന്‍ ലോകം. തീര്‍ച്ചയായും കുട്ടിയെ അഭിന്ദിക്കുകയും പ്രതിഭയെ അംഗീകരിക്കുകയും വേണമെന്നാണ് പൊതു അഭിപ്രായം. 

ഇഷാന വീട്ടില്‍ തയാറാക്കുന്ന പാഡുകള്‍ ഉപയോഗിച്ച ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സംതൃപ്തിയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. 50 പാക്കറ്റ് നാപ്കിനുകള്‍ ഒരു കച്ചവടക്കാരന്‍ വാങ്ങിച്ചിരുന്നു. എല്ലാം വിറ്റുപോയി. ഉല്‍പന്നത്തിന്റെ ഡീലര്‍ഷിപ് ഏറ്റെടുക്കാനാണ് ഇപ്പോള്‍ കച്ചവടക്കാരന്റെ നീക്കം. 

English Summary :  Teenage girl manufactures reusable cotton sanitary pads

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA