ADVERTISEMENT

കാലുകളിൽ 10 വീതം വിരലുകൾ കൂടുതൽ, കൈകളിൽ 12 വിരലുകൾ, ഇത്തരമൊരു വൈകല്യം ആ സ്ത്രീയ്ക്ക് സമ്മാനിച്ചത് ദുർമന്ത്രവാദിനിയെന്ന പേര്. ഒരു കാഴ്ച വസ്തുവിനെയെന്ന പോലെ അവരെ കാണാൻ ദൂരെ ദിക്കുകളിൽ നിന്നു പോലും ആളുകൾ വരും. ഒഡിഷയിലെ കുമാർ നായക് എന്ന സ്ത്രീയ്ക്കാണ് ഈ ദുരവസ്ഥ. തന്റെ ശാരീരികാവസ്ഥയെക്കുറിച്ചും ഗ്രാമവാസികളിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചും അവർ പറയുന്നതിങ്ങനെ :-

'' ഇങ്ങനെയുള്ള വൈകല്യവുമായിട്ടായിരുന്നു എന്റെ ജനനമെങ്കിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ എന്നെ ചികിൽസിക്കാനൊന്നും വീട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല. 63 വർഷമായി ഞാനിന്നു കാണുന്ന രൂപത്തിലെത്തിയിട്ട്. ഞാൻ ദുർമന്ത്രവാദിനിയാണെന്ന വിശ്വാസത്തിൽ ഗ്രാമവാസികൾ എന്നിൽ നിന്നും അകലം പാലിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ വീടുനുവെളിയിൽ അധികമൊന്നുമിറങ്ങാതെ വീടിനുള്ളിൽ ഒതുങ്ങിക്കൂടുകയാണ് പതിവ്.''

ഒരു കാലിൽ അധികമായി നാലു വിരലുകളുള്ള യുവാവ് ചൈനയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ കുമാർ നായക്കിൽ നിന്നും വ്യത്യസ്തമായാണ് അയാളുടെ കുടുംബവും ചുറ്റുപാടുകളും അയാളെ സ്വീകരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. തന്റെ ശാരീരികാവസ്ഥയെക്കുറിച്ച് 21കാരനായ ചൈനീസ് യുവാവ് പറയുന്നതിങ്ങനെ :-

'' അധിക വിരലുകൾ ഭാഗ്യമാണെന്നാണ് എന്റെ മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ടു തന്നെ മറ്റു രീതിയിലുള്ള ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല''. ചൈനീസ് യുവാവ് തന്റെ അധിക വിരലുകൾ നീക്കം ചെയ്തെങ്കിലും കുമാർ നായക്കിന്റെ ജീവിതത്തിൽ അനിശ്ചിതത്വം തുടരുകയാണ്''.

കുമാർ നായക്കിന്റെ അവസ്ഥയെപ്പറ്റി അയൽവാസി പറഞ്ഞതിങ്ങനെ :-

'' അവൾക്കെന്തോ ജനിതക തകരാറുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നെനിക്കറിയാം. പക്ഷേ മറ്റുള്ളവർ എന്തെങ്കിലും പറയുന്നതിനെക്കുറിച്ച് എന്തു ചെയ്യാൻ കഴിയും. ചികിൽസാ ചെലവിനു വേണ്ടത്ര പണമില്ലാത്ത അവളെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ശരിക്കും സങ്കടമുണ്ട്.''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com