ADVERTISEMENT

ലോകത്ത് നിലവിൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നവരിൽ ഏറ്റവും പ്രായംകുറഞ്ഞ വനിതയെന്ന വിശേഷണം ഫിൻലൻഡ് പ്രധാനമന്ത്രി സന്നാ മാരിന് സ്വന്തം. മുൻ ഗതാഗത വകുപ്പ് മന്ത്രിയും സോഷ്യൽ ഡെമോക്രാറ്റിക് നേതാവുമായ സന്ന 2015 മുതൽ ഫിൻലന്റ് പാർലമെന്റ് അംഗമാണ്. പ്രധാനമന്ത്രിയായിരുന്ന ആന്റി റിന്നെയുടെ രാജിയെത്തുടർന്നാണ് സന്ന മരിയ പ്രധാനമന്ത്രി പദത്തിലെത്തിയത്.

തപാൽ സമരവുമായി ബന്ധപ്പെട്ട് ആന്റി റിന്നെ സ്വീകരിച്ച നിലപാടുകൾ പാർട്ടിയിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നു. നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ റിന്നെ രാജിവയ്ക്കുകയും സന്ന പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.     

പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ സന്ന പറഞ്ഞതിങ്ങനെ :-

'' വിശ്വാസം വീണ്ടെടുക്കാൻ ഞങ്ങൾക്കേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്''. പ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സന്നയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. ''എന്റെ പ്രായത്തെക്കുറിച്ചോ, ലിംഗത്തെക്കുറിച്ചോ ഞാൻ ചിന്തിക്കുന്നില്ല. രാഷട്രീയത്തിലേക്കു വരാനുള്ള കാരണങ്ങളെപ്പറ്റിയും  ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിനെപ്പറ്റിയുമാണ് ഞാൻ ചിന്തിക്കുന്നത്''.

2012 ൽ ടാംപോർ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സന്നയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2013 മുതൽ 2017 വരെ സിറ്റി കൗൺസിൽ ചെയർപേഴ്സണായിരുന്നു.

English Summery : Finland's Sanna Marin, 34, Is World's Youngest-Serving Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com