ADVERTISEMENT

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യമാകെ പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ നിയമത്തെക്കുറിച്ചുള്ള നയം വ്യക്തമാക്കി ബോളിവുഡ് നടി തപ്സി പന്നൂ രംഗത്ത്. നിയമത്തെക്കുറിച്ചു പ്രതികരിക്കാനുള്ള ആധികാരികമായ അറിവ് തനിക്കില്ലെന്നും എന്നാല്‍ ജാമിയ മില്ലിയയില്‍ നടന്ന സംഭവങ്ങള്‍ സന്തോഷകരമായി തനിക്കു തോന്നിയില്ലെന്നുമാണ് തപ്സിയുടെ പ്രതികരണം. ഒരു സംഭവത്തെക്കുറിച്ചു പ്രതികരണം നടത്തുമ്പോള്‍ ഓരോ വ്യക്തിയും ഉത്തരവാദിത്തത്തോടെ കൂടിവേണം സംസാരിക്കാന്‍ എന്നതിനാലാണ് താന്‍ ഇങ്ങനെ പ്രതികരിക്കുന്നതെന്നും നടി സൂചിപ്പിച്ചു.

തന്റെ പ്രതികരണം അതെന്തായാലും പറയാന്‍ തനിക്കു പേടിയില്ലെന്നും തപ്സി പറഞ്ഞു. ‘ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഇതുവരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. കാരണം ഞാന്‍ ആ വിഷയത്തെക്കുറിച്ച് പഠിച്ചിട്ടില്ല. പക്ഷേ ജാമിയ സര്‍വകലാശാലയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ ഞാന്‍ കണ്ടു. അവ എന്നെ ഒട്ടും സന്തോഷിപ്പിക്കുന്നതല്ല. 

ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് വിദ്യാര്‍ഥിനികള്‍ സംസാരിക്കുന്നതു കേട്ടപ്പോള്‍ എനിക്കു ശരിക്കും വിഷമം തോന്നി. എന്തോ വലിയ കാര്യാണ് സംഭവിച്ചതെന്ന് എനിക്കു തോന്നുന്നു. അല്ലെങ്കില്‍ ഭീകരമായതെന്തോ സംഭവിപ്പിക്കാന്‍ പോകുന്നു എന്നാണെന്റെ പേടി- തപ്സി പറഞ്ഞു. പൗരത്വ ഭേദഗതിയെക്കുറിച്ച് വ്യക്തമായി പഠിച്ചിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അഭിപ്രായം പറയുമായിരുന്നു. അഭിപ്രായം പറയാന്‍ എനിക്കു പേടിയില്ല. പക്ഷേ പഠിച്ചിട്ടു വേണം അഭിപ്രായം പറയാന്‍ എന്നതാണ് എന്റെ നിലപാട് : തപ്സി വ്യക്തമാക്കി. 

English Summary: Taapsee Pannu on CAA: ‘The visuals which I saw in Jamia, I didn’t feel those were pleasant’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com