ADVERTISEMENT

സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്കു ചുമത്തുന്ന ‘ പിങ്ക് ടാക്സ്’ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് ഗവര്‍ണര്‍. പിങ്ക് ടാക്സ് നിര്‍ത്തലാക്കാനുള്ള നിയമനിര്‍മാണം ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായ ആന്‍ഡ്ര്യൂ ക്യൂമോയാണ് ന്യൂയോര്‍ക്കിലെ ഗവര്‍ണര്‍. 

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കുവേണ്ടി സ്ത്രീകളാണ് കൂടുതല്‍ തുക ഈടാക്കുന്നതെന്നും അവര്‍ക്ക് പിങ്ക് ടാക്സ് ഏര്‍പ്പെടുത്തുന്നത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചില സേവന ദാതാക്കള്‍ അവര്‍ വില്‍ക്കുന്ന സാധനങ്ങളെക്കുറിച്ചുള്ള വിലനിലവാരം പ്രസിദ്ധീകരിച്ചപ്പോഴാണ് പിങ്ക് ടാക്സ് സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന വിവരം മേയറുടെ ശ്രദ്ധയില്‍പ്പെട്ടത്. 

സ്ത്രീകളായതുകൊണ്ടുമാത്രം സമ്പാദിക്കുന്ന മുഴുവന്‍ തുകയും സേവന ദാതാക്കള്‍ക്കു നല്‍കേണ്ടിവരുന്നത് അനീതിയാണെന്നും അതനുവദിക്കാന്‍ ആകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളെ മാത്രം ഉദ്ദേശിച്ച് വിപണിയിലെത്തിക്കുന്ന മിക്ക സാധനങ്ങള്‍ക്കും വിലവര്‍ധനവാണുള്ളതെന്നും ഈ വസ്തുത അവരെ ആശങ്കയിലാഴ്ത്തുണ്ടെന്നും മേയര്‍ പറഞ്ഞു. 

ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ വിപണിയില്‍നിന്നു വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് മൂന്നുവര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നിരോധിച്ചിരുന്നു. തുല്യജോലിക്ക് തുല്യശമ്പളം എന്ന നയവും നടപ്പിലാക്കിയിട്ടുണ്ട്. 

English Summary : Ban 'pink tax' on products aimed at women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com