sections
MORE

ഡോക്ടർ വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്താൻ ശ്രമിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

Hospital staff films doctor while changing
പ്രതീകാത്മക ചിത്രം
SHARE

ഡോക്ടർ വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജനായി ജോലി ചെയ്യുന്ന യുവ വനിതാ ഡോക്ടര്‍ക്കാണ് ആശുപത്രി ജീവനക്കാരനിൽ നിന്നും ദുരനുഭവം നേരിടേണ്ടിവന്നത്. 

ഡിസംബര്‍ 31 ന് രാത്രിയിലാണ് സംഭവം നടന്നത്. മുംബെയിലെ കൊളാബയിൽ താമസിക്കുന്ന ഡോക്ടര്‍ ഡ്യൂട്ടി സമയം കഴിഞ്ഞതിനു ശേഷം വസ്ത്രം മാറുന്ന മുറിയിലേക്കു പോയി. രാത്രി എട്ടുണിക്കാണ് ഡോട്കറുടെ ജോലി സമയം അവസാനിച്ചത്. മുറിയിലെത്തി വസ്ത്രം മാറാന്‍ തുടങ്ങുമ്പോഴാണ് ക്യാമറയുടെ വെളിച്ചം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്.

പരിശോധിച്ചപ്പോള്‍ ഫോണിന്റെ വിഡിയോ റെക്കോര്‍ഡര്‍ ഓണാണെന്നു മനസ്സിലായി. ശുചീകരണ ജീവനക്കാരനായ സദാഫുലെയുടേതാണു ഫോണ്‍ എന്നും കണ്ടെത്താനായി. ഉടന്‍ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയും സംഭവം പൊലീസില്‍ റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതിനൊപ്പം, ഡോക്ടറുടെ പരാതി പ്രകാരം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായും പൊലീസ് അറിയിച്ചു. 

English Summary : Hospital staff films doctor while changing, held

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA