ADVERTISEMENT

ഒറ്റഫോണ്‍ വിളിയില്‍ സഹായവുമായി എത്തിയ കേരള പൊലീസിന് നന്ദി പറഞ്ഞ് യുവതി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നാട്ടുകൽ ജനമൈത്രി പൊലീസിന് നന്ദി പറഞ്ഞാണ് യുവതി ഫെയ്സ്ബുക്കില്‍ കുറിച്ചത്. അഞ്ജു തച്ചനാട്ടുകര എന്ന യുവതിയുടേതാണ് കുറിപ്പ്. പെണ്‍കുട്ടിയുടെ കുറിപ്പ് കേരളാ പൊലീസിന്റെ ഫെയ്സ്ബുക് പേജിലും പങ്കുവച്ചിട്ടുണ്ട്. രാമനാട്ടുകരയിൽ നിന്ന് ജോലി കഴിഞ്ഞ് രാത്രി സമയത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിക്കാണ് ജനമൈത്രി പൊലീസിന്റെ സഹായം ലഭിച്ചത്.

അഞ്ജു തച്ചനാട്ടുകര പങ്കുവച്ച കുറിപ്പ് വായിക്കാം

വർക്ക് കഴിഞ്ഞ് രാമനാട്ടുകരയിൽ നിന്ന് വണ്ടി കയറിയത് രാത്രി 9.30 കഴിഞ്ഞാണ്. പതിവ് പോലെ ബസ്സ് സ്റ്റോപ്പിൽ വന്ന് കൂട്ടികൊണ്ടു പോകാൻ ഇപ്രാവശ്യം ഏട്ടനോ അച്ഛനോ കഴിയുമായിരുന്നില്ല. ഈ ഒരാഴ്ചക്കാലം ടൈറ്റ് ഷെഡ്യൂളിൽ ജീവിക്കുന്ന എനിക്ക് ആ രാത്രി തന്നെ യാത്ര തിരിക്കാതിരിക്കാനും കഴിയുമായിരുന്നില്ല. എന്നാലും നേരമെത്ര വൈകിയാലും തന്റെ വയ്യായ്മകളെ മറന്ന് സ്റ്റോപ്പിൽ വന്ന് കൊണ്ട് പോകാൻ അച്ഛൻ തയാറായിരുന്നു. പക്ഷേ, ആ പാവം മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല, ഒറ്റയ്ക്കുള്ള രാത്രിസഞ്ചാരത്തിന് ധൈര്യമുണ്ടായിരുന്നെങ്കിൽ കൂടി.

നാട്ടുകൽ ജനമൈത്രി പോലീസിലേക്ക് ഒരു ഫോൺ കോളിൽ ഞാനെന്റെ ആവശ്യം ഉന്നയിച്ചതേയുള്ളു, അവിടെയെത്തുമ്പോഴേക്കും പോകാനുള്ള വണ്ടി റെഡിയെന്ന് നിമിഷ നേരം കൊണ്ട് മറുപടി കിട്ടി. സ്റ്റേഷനിലെത്തി യാതൊരു സമയനഷ്ടവും കൂടാതെ വളരെ സുരക്ഷിതയായി അവരെന്നെ വീട്ടിലെത്തിച്ചു.

NB: നമ്മുടെ പോലീസ് സംവിധാനം എത്രമാത്രം സുരക്ഷയാണ് നമുക്ക് ഒരുക്കി തരുന്നത് എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് എഴുതിയ പോസ്റ്റ്. ഇത് നൽകിയ സന്തോഷം ചെറുതല്ല. # Thanks ever so much for the help done by Janamaithri Police

English Summary: Police Help Anju In Midnight Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com