ADVERTISEMENT

ബലാത്സംഗത്തിനിരയായി ആശുപത്രിയിൽ ചികിൽസയിലായിരുന്ന പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലാതെ ആയതോടെ എല്ലാ ഉപചാരങ്ങളോടും കൂടി അന്ത്യ കർമ്മങ്ങൾ നടത്തി ആഗ്ര പൊലീസ്. പെൺകുട്ടിയെ കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതാകുകയും മൃതദേഹം അ‍‍ജ്ഞാതമായി തുടരുകയും ചെയ്തതോടെ ശവസംസ്കാര ചടങ്ങുകൾ പൊലീസ് തന്നെ നടത്തുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്.

ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ഹിന്ദു ആചാരപ്രകാരമുള്ള 'ഭോജ്' അടക്കമുള്ളവ പൊലീസുകാർ നടത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ ഈ പ്രവൃത്തി മാതൃകാപരമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ഈ പ്രവൃത്തിയെ അഭിനന്ദിച്ചതായും പൊലീസ് സൂപ്രണ്ട് ബോട്രെ രോഹൻ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

ഇരയുടെ മൃതദേഹം ആരും അവകാശപ്പെടാതിരുന്നപ്പോൾ, പോലീസ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം അന്ത്യകർമങ്ങൾ നടത്തുകയുമായിരുന്നു. ഇത് പ്രശംസനീയമാണ്. ഇത്തരം നടപടികൾ പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാക്കുമെന്നും എസ്‌പി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com