ADVERTISEMENT

‘അടിച്ചമർത്തപ്പെടുന്ന ലക്ഷക്കണക്കിന് ഇറാനിയൻ സ്ത്രീകളിൽ ഒരുവളാണ് ഞാൻ. കാപട്യവും നുണകളും, അനീതിയും വഞ്ചനയും മാത്രമാണ് ഈ രാജ്യത്തുള്ളത്. അതിന്റെ ഭാഗമായി തുടരാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ഞാന്‍ ഈ രാജ്യം വിടുകയാണ്.’– ഇറാനിലെ ഏക വനിത ഒളിമ്പിക് മെഡൽ ജേതാവ് കിമിയ അലിസാദേഹിന്റെ വാക്കുകളാണിത്. തന്റെ ഒളിമ്പിക്സ് നേട്ടം ഇറാൻ ഭരണകൂടം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗപ്പെടുത്തിയതായും കിമിയ പറഞ്ഞു. 

അടിച്ചമർത്തപ്പെടുന്ന ഇറാനിയൻ സ്ത്രീകളുടെ പ്രതിനിധി എന്നാണ് കിമിയ സ്വയം വിശേഷിപ്പിക്കുന്നത്. സ്ത്രീ എന്ന നിലയിൽ വ്യക്തി സ്വാതന്ത്ര്യത്തിന് യാതൊരു മൂല്യവും ഇറാന്‍ ഭരണകൂടം നൽകുന്നില്ല. വർഷങ്ങളായി ഈ രാജ്യത്തെ വനിതകൾ അടിച്ചമർത്തപ്പെടുകയാണ്. ‘ അവർ പറയുന്ന വസ്ത്രം ഞാൻ ധരിക്കുന്നു. അവരുടെ ആജ്ഞാനുവർത്തികളായി ഞങ്ങൾ സ്ത്രീകൾ പ്രവർത്തിക്കുന്നു. അവർ പറഞ്ഞു തരുന്നതെന്തോ അത് ആവർത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങൾ കേവലം ഉപകരണങ്ങൾ മാത്രമാണ്.’– കിമിയ അലി സദേഹ് പറഞ്ഞു. 

ഒളിമ്പിക്സിലെ വിജയം ഭരണകൂടം രാഷ്ട്രീയമായി ഉപയോഗിച്ചു എങ്കിലും ഒരു സ്ത്രീ കാലുകൾ നീട്ടിയിരിക്കുന്നത് പുണ്യമല്ല എന്നിങ്ങനെയുള്ള അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് അവർ തന്നെ അപമാനിച്ചതായും കിമിയ കൂട്ടിച്ചേർത്തു. കിമിയയെ പോലെ അറിയപ്പെടുന്ന താരത്തിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ കാര്യം പറയേണ്ടതില്ലല്ലോ എന്ന രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. 

നെതർലാൻഡിലേക്ക് കിമിയ അലി സദേഹ് പോകുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഏതു രാജ്യത്തേക്കാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. 2020 ടോക്യോ ഒളിമ്പിക്സിൽ താരം മത്സരിക്കുമെന്ന റിപ്പോർട്ടുളും പുറത്തുവരുന്നുണ്ട്. എന്നാൽ അത് ഇറാന്‍ പതാകയ്ക്ക് കീഴിലായിരിക്കില്ല. ഏത് രാജ്യത്തായാലും ഇറാന്റെ സന്തതി എന്നറിയപ്പെടാനാണ് തനിക്ക് ഇഷ്ടമെന്നും അവർ പ്രതികരിച്ചു. 

English Summary:Kimia Alizadeh: Iran's only female Olympic medallist defects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com