ADVERTISEMENT

ഭർത്താവിന്റെ ശുചിത്വമില്ലായ്മ സഹിക്കാനാകാതെ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സ്ഥിരമായി കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്യാത്ത ഭർ‍ത്താവുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നും വിവാഹമോചനം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചത്.

20 വയസുള്ള സോനി ദേവി യുവതിയാണ് 23 വയസ്സുള്ള ഭർത്താവ് മനീഷിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ രണ്ടുമാസത്തെ സമയം കമ്മിഷൻ യുവാവിന് അനുവദിച്ചു നൽകിയിട്ടുണ്ട്. നിശ്ചിത സമയ പരിധിക്കകം മനീഷ് തന്റെ ജീവിത രീതിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ വിവാഹമോചന നടപടികളുമായി മുന്നോട്ടു പോകുമെന്നും കമ്മിഷൻ യുവാവിനു താക്കീതു നൽകി.

‘എന്റെ ഭർത്താവ് പ്ലമ്പറാണ്. 10 ദിവസത്തോളം അദ്ദേഹം കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്യാറില്ല. അടുത്ത് വരുമ്പോൾ അസഹ്യമായ ദുർഗന്ധമാണ്. ഇത് സഹിക്കാൻ കഴിയാത്തതു കാരണം ഞാൻ വിവാഹ മോചനം ആഗ്രഹിക്കുന്നു.’– സോനി ദേവി പരാതിയിൽ പറയുന്നു. ഇക്കാരണത്താലാണ് തങ്ങൾക്കു കുട്ടികളില്ലാത്തതെന്നും ജീവിതത്തിന് ഒരു അർഥവുമില്ലാതാകുകയാണെന്നും യുവതി കമ്മിഷനു മുന്നിൽ പറഞ്ഞു. വിവാഹ സമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങളും പണവും ഭർത്താവ് കൈക്കലാക്കിയതായും യുവതി ആരോപിച്ചു. 

അടിസ്ഥാനപരമായി ഒരു വ്യക്തിക്കു വേണ്ട ശുചിത്വം പാലിക്കാൻ യുവാവിനോട് ആവശ്യപ്പെട്ടതായി വനിത കമ്മിഷൻ അംഗം പ്രതിമ സിൻഹ പറഞ്ഞു. രണ്ടു മാസത്തിനകം യുവാവ് തന്റെ രീതികളിൽ മാറ്റം വരുത്തിയില്ലെങ്കിൽ കുടുംബ കോടതിയെ സമീപിക്കുമെന്നും വനിത കമ്മിഷൻ അറിയിച്ചു. തന്റെ രീതികളിൽ മാറ്റം വരുത്താൻ പരമാവധി ശ്രമിക്കുമെന്ന് സോനിയുടെ ഭർത്താവ് മനീഷ് അറിയിച്ചതായും കമ്മിഷൻ അംഗം പ്രതിമ സിന്‍ഹ പറഞ്ഞു.

English Summary: 'My husband stinks': Bihar woman seeks divorce as husband avoids regular bath, tooth brushing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com