ADVERTISEMENT

സുരക്ഷിതമായ ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിന്റെ പേരിൽ ലൈംഗിക തൊഴിലാളിയായ യുവതിയെ യുവാവ് കഴുത്തറുത്തു കൊന്നു. ബെംഗളൂരു രാജാജി നഗറിലാണ് സംഭവം. പ്രതിയായ മുകുന്ദയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാജാജി നഗറിൽ മകനൊപ്പമായിരുന്നു യുവതിയുടെ താമസം. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജനുവരി 11ന് ഉച്ചയോടെയാണ് സ്ത്രീ മെജസ്റ്റിക്കിലെ ബസ് സ്റ്റോപ്പിൽ വച്ച് മുകുന്ദയെ സമീപിക്കുന്നത്. 2500 രൂപയ്ക്ക് ലൈംഗിക ബന്ധത്തിനു തയാറാണെന്ന് യുവതി ഇയാളോടു പറഞ്ഞു. എന്നാൽ 1500 രൂപയ്ക്കു കരാർ ഉറപ്പിച്ചു. 500 രൂപ സ്ത്രീക്ക് ഇയാൾ അഡ്വാൻസ് നൽകി. അതിനു ശേഷം ഇരുവരും രാജാജി നഗറിലേക്കുള്ള ബസിൽ കയറി. രാജാജി നഗറിൽ ബസ് ഇറങ്ങിയ ഇരുവരും ഒരു ഓട്ടോ വിളിച്ച് ഇവരുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ഇയാൾ ബാക്കി 1000 രൂപയും സ്ത്രീക്കു നൽകി. 

എന്നാൽ വീട്ടിലെത്തിയ സ്ത്രീ മുകുന്ദയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് കോണ്ടം ധരിക്കാൻ ആവശ്യപ്പെട്ടു. ഇതിനു തയാറാകാത്ത മുകുന്ദ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. പണം തിരികെ നൽകാൻ സ്ത്രീ തയാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തി. പണം നൽകാൻ തയാറാകാതിരുന്ന സ്ത്രീയുടെ അടിവയറ്റിൽ ഇയാൾ ചവിട്ടി. അലറിക്കരഞ്ഞ സ്ത്രീയെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ മാലയും രണ്ടു മബൈൽഫോണുകളും എ‌ടുത്താണ് ഇയാൾ വീടുവിട്ടത്. 

വൈകിട്ട് 3.45ഓടെ സ്കൂളിൽ നിന്നും എത്തിയ മകനാണ് അമ്മ മരിച്ചു കിടക്കുന്നതു കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ത്രീയുടെ മൊബൈല്‍ ഫോണും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതിയെ പിടികൂടാനായത്. 

English Summary: Bengaluru: Irked by woman’s demand for safe sex, man slits her throat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com