ADVERTISEMENT

വൈറലാകാൻ പുതിയ  വഴികൾ lതേടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇത്തരം നീക്കങ്ങൾ ചിലപ്പോൾ വലിയ  അപകടം ക്ഷണിച്ചു വരുത്താറുണ്ട്. അങ്ങനെ വൈറലാകാൻ ശ്രമിച്ച് അപകടത്തിൽ പെട്ടുപോയ യുവതിയുടെ വിഡിയോയാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങൾ  ഏറ്റെടുത്തിരിക്കുന്നത്. 

കനേഡിയൻ സ്വദേശിയായ  മോളി  ഒബ്രെയ്ൻ എന്ന യുവതിയാണ് അപകടത്തിൽപ്പെട്ടത്. ടിക്ടോക്കിൽ വൈറലാകുന്നതിനായി മൗത്ത് ഓർഗൻ വായിലിട്ടായിരുന്നു പ്രകടനം. ഇതാണ് ദുരന്തത്തിൽ കലാശിച്ചത്. മൗത്ത്  ഓർഗൻ   യുവതിയുടെ  താടിയെല്ലിൽ  കുടുങ്ങി. ശ്വസോച്ഛ്വാസം നടത്തുമ്പോഴെല്ലാം ശബ്ദമുണ്ടാകാൻ തുടങ്ങി. മൗത്ത് ഓർഗൻ  വായിലിട്ടുകൊണ്ട് മോളിചെയ്ത  വിഡിയോ  സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ടിക്ടോക്കിലെത്തി  മണിക്കൂറുകൾക്കകം തന്നെ 1.7   മില്യൺ  ആളുകൾ വിഡിയോ  ലൈക്ക് ചെയയ്തു. 20,000ൽ  അധികം  കമന്റുകളും എത്തി

വിഡിയോ ചെയ്ത ശേഷം  മൗത്ത്  ഓർഗൻ വായിൽ  നിന്നും  എടുക്കാൻ യുവതി  ശ്രമിച്ചെങ്കിലും  സാധിച്ചില്ല. മൗത്ത്  ഓർഗൺ വായിൽ കുടുങ്ങിയതോടെ മോളി   ഡോക്്ടറെ സമീപിക്കുകയായിരുന്നു. തുടർന്ന്  ഡോക്ടറാണ്  മോളിയുടെ   വായിൽ നിന്നും മൗത്ത് ഓർഗൺ പുറത്തെടുത്തത്. ഇത്തരം സാഹസങ്ങൾ ഇനി ചെയ്യരുതെന്ന്  ഡോക്ടർ മോളിക്ക്  ഉപദേശവും നൽകി. 

താൻ ചെയ്തത് വലിയ തെറ്റാണെന്നും  ജീവൻ വരെ  അപകടത്തിലാകുമായിരുന്നു   എന്നും പിന്നീട് മോളി തന്നെ  ടിക്ടോക്ക്  വിഡിയോയിലൂടെ  വ്യക്തമാക്കി. മൗത്ത്  ഓർഗൻ വായിൽ കുടുങ്ങിയപ്പോൾ ഓരോ  തവണ  ശ്വാസം എടുക്കാനും ഭയന്നിരുന്നു. കാരണം ഓരോ ശ്വാസത്തിലും ശബ്ദമുണ്ടാകുമായിരുന്നു. എങ്ങനെയാണ് മൗത്ത് ഓർഗൺ വായില്‍ കുടുങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും  മനസിലായില്ലെന്നും  മോളി  വ്യക്തമാക്കി. 

English Summary: Harmonica gets stuck inside woman's mouth, makes noises every time she breathes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com