sections
MORE

‘പീഡനത്തിനു മുൻപ് അയാൾ മരുന്നുകൾ കുത്തിവച്ചു; ഞാന്‍ നടുങ്ങി, ഇനി ഭയാനക രാത്രികളാണ്!’

US-trial-assault-film-celebrity
ജസീക്ക മാൻ. ചിത്രം∙ എഎഫ്പി
SHARE

‘ദൈവം  അനുഗ്രഹിച്ചു എന്നായിരുന്നു ഹാർവെ വെയ്ൻസ്റ്റീനിനെ ആദ്യം പരിചയപ്പെട്ടപ്പോൾ ഞാൻ കരുതിയത്. 2013ല്‍  ഹോളിവുഡ്  ഹിൽസിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. എന്റെ ഹോളിവുഡ് സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നു. ഞാനും എന്റെ പിതാവും തമ്മിലുള്ള യുദ്ധത്തിന്റെ പരിസമാപ്തി, ഞാന്‍ നേരിട്ട വിലക്കുകളിൽ നിന്നുമുള്ള മോചനം  എല്ലാം ഓർത്തപ്പോൾ  ഹൃദയം നിറഞ്ഞു. ദൈവമാണ് വെയ്ൻസ്റ്റീനുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്ന് ഞാൻ ചിന്തിച്ചു.’– ഹോളിവുഡ് നിർമാതാവ് ഹാർവെ വെയ്ൻസ്റ്റിന്റെ ക്രൂരപീഡനങ്ങൾക്ക് ഇരയായ നടി ജസീക്ക മാന്‍ ഇങ്ങനെ പറഞ്ഞാണ് തന്റെ കഥ തുടങ്ങിയത്. ഹോളിവുഡിൽ വെയ്ൻസ്റ്റീനെതിരെ ഉയർന്ന മീടു ആരോപണങ്ങളിൽ വിചാരണ  നടക്കുന്നതിനിടെ കോടതിയിലായിരുന്നു ജസീക്കയുടെ  പ്രതികരണം. 

‘ഹോളിവുഡ്  ഹിൽസിൽ  പരിചയപ്പെട്ടപ്പോൾ വെയ്ൻസ്റ്റീൻ എന്റെ ഫോൺ നമ്പര്‍  വാങ്ങി. പിന്നീട്  ഒരു ബുക്സ്റ്റോളിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. എന്റെ  സിനിമ സ്വപ്നങ്ങളെ  വ്യക്തമായി മനസിലാക്കിയായിരുന്നു സംസാരം. അടുത്ത കൂടിക്കാഴ്ചയ്ക്ക് അയാൾ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. അതിലും  അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. ഞാൻ  അവിടെ പോയി. ആ സംസാരത്തിൽ അയാൾ  എന്നോട് കൂടുതൽ അടുത്തു. പ്രൊഫഷണൽ  സംസാരം   പെട്ടന്ന് വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു. അപ്പോൾ തന്നെ ഞാൻ അതിനെ എതിർത്തു. ഇത്തരം സംസാരങ്ങൾക്കു താത്പര്യമില്ലെന്ന് അയാളെ അറിയിക്കുകയും ചെയ്തു. പിന്നീട് അയാൾ അത്തരത്തിൽ സംസാരിച്ചില്ല. 2013ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി  അയാൾ വിളിച്ചു. വളരെ പ്രൊഫഷണല്‍ സംഭാഷണമായിരുന്നു അത്. ബാറിൽ വച്ചായിരുന്നു സംഭാഷണം. അതിനിടെ അയാള്‍ എന്നെ വാനോളം  പുകഴ്ത്തി. അദ്ദേഹത്തിന്റെ ഭാര്യയേക്കാൾ ഉയർന്നാണ് ഞാന്‍ എന്ന് സംഭാഷണത്തിൽ എപ്പോഴോ  പറഞ്ഞു. അതിനുശേഷം സിനിമയെ പറ്റി  കൂടുതൽ സംസാരിക്കാനുണ്ടെന്നു  പറഞ്ഞ് അയാൾ ഹോട്ടൽ  റൂമിലേക്ക് വിളിച്ചു. അതുവരെ അപമര്യാദയായി  പെരുമാറിയില്ല. എന്നാൽ ഹോട്ടൽ റൂമിലെത്തിയപ്പോൾ അയാളുടെ സ്വഭാവം മാറി. ബലമായി കിടക്കയിലേക്ക് തള്ളിയിട്ടു. ശേഷം പലവൃത്തികേടുകളും  അയാൾ എന്നെക്കൊണ്ട് ചെയ്യിച്ചു. എങ്ങനെയാണ് അവിടെ  നിന്നും രക്ഷപ്പെട്ടതെന്ന് അറിയില്ല.’– ജസീക്ക പറഞ്ഞു. 

‘മോഗുല്‍’ സിനിമയുടെ ചിത്രീകരണ വേളയിൽ പലയിടങ്ങളിൽ വച്ച്  വെയ്ൻസ്റ്റീൻ  ലൈംഗിക  ചൂഷണത്തിന് ഇരയാക്കിയതായി ജസീക്ക കോടതിയിൽ വ്യക്തമാക്കി. വരാനിരിക്കുന്ന സിനിമകളിൽ പ്രാധാന വേഷങ്ങൾ നൽകാമെന്നു പറഞ്ഞു  പ്രലോഭിപ്പിച്ചാണ് അയാൾ ഉപയോഗപ്പെടുത്തിയതെന്നും ജസീക്ക തുറന്നടിച്ചു. വെയ്ൻസ്റ്റീനിൽ നിന്നും നേരിട്ട ക്രൂര പീഡനങ്ങളെ കുറിച്ച്  ജസീക്ക  പറയുന്നത് ഇങ്ങനെ: ‘ മാൻഹട്ടനിലെ  ഹോട്ടൽ മുറിയിൽ വച്ചായിരുന്നു സംഭവം. അന്ന് അവിടെ എനിക്കൊപ്പം അയാളുണ്ടായിരുന്നു. ലൈംഗിക ബന്ധം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനായി  അയാൾ സ്വന്തം  ശരീരത്തിൽ മരുന്നുകൾ കുത്തി  വയ്ക്കുമായിരുന്നു. ഒരിക്കൽ ആ സിറിഞ്ച്  ഹോട്ടൽമുറിയിലെ ബാത്ത് റൂമിൽ നിന്നും ഞാൻ കണ്ടെടുത്തു. എന്റെ ഉറക്കമില്ലാത്ത രാത്രികൾ ആരംഭിച്ചെന്ന് ഭയത്തോടെ ഞാൻ   മനസിലാക്കി. വളരെ നിസഹായായി കണ്ണീരോടെയാണ് പലപ്പോഴും അയാൾക്ക് വഴങ്ങിയത്. കടുത്ത അമർഷവും  പകയും അയാളോട് തോന്നിയിരുന്നു.’– ജസീക്ക മാന്‍ പറഞ്ഞു. 

മറ്റൊരു ഹോളിവുഡ്  താരവുമായി ഡേറ്റിങ്ങിലാണ് എന്നറിഞ്ഞപ്പോൾ വെയ്ൻസ്റ്റീൻ ഭീഷണിപ്പെടുത്തിയെന്നും ജസീക്ക  കോടതിയിൽ വ്യക്തമാക്കി. ഒരിക്കൽ  ബവേർലി  ഹിൽസ്  ഹോട്ടൽ മുറിയിലേക്ക് രോഷാകുലനായി അയാൾ കയറിവന്നു. വസ്ത്രം  വലിച്ചഴിച്ച് ബലപ്രയോഗത്തിലൂടെ  കീഴ്പ്പെടുത്തി എന്നും  ജസീക്ക വെളിപ്പെടുത്തി.  ആദ്യം അയാൾ ഉപയോഗപ്പെടുത്തിയപ്പോൾ കെണിയിൽ അകപ്പെട്ടതായി  തനിക്കു  മനസിലായി എന്നും ജസീക്ക കോടതിയെ അറിയിച്ചു. 

ഭയം കാരണംം അടുത്ത  സുഹൃത്തിനോടു പോലും തനിക്ക്  നേരിടേണ്ടി വന്ന  ക്രൂരപീഡനത്തെ  കുറിച്ച് പറയാന്‍ സാധിച്ചില്ലെന്നും ജസീക്ക വ്യക്തമാക്കി. വെയ്ൻസ്റ്റിനെതിരെ പരാതിയുമായി എത്തിയ അഞ്ചാമത്തെ സ്ത്രീയാണ് ജസീക്ക. തന്നെ അതിമൃഗീയമായി  വെയ്ൻസ്റ്റീൻ പീഡിപ്പിച്ചതായാണ് ജസീക്കയുടെ പരാതി. കേസിൽ വിചാരണ തുടരുകയാണ്. 

അഞ്ച്  ലൈംഗിക പീഡന പരാതികളാണ് ഒാസ്കർ പുരസ്കാര  ജേതാവും ഹോളിവുഡ് നിർമാതാവുമായ ഹാർവെ വെയ്ൻസ്റ്റീനെതിരെയുള്ളത്.  2006 മുതലുള്ള  പീഡന പരാതികളിലാണ് വിചാരണ. ഇവരെ കൂടാതെ 80 സ്ത്രീകൾ വെയ്ൻസ്റ്റീനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വെയ്ൻസ്റ്റീൻ ലൈംഗിക ചുഷണ മനോഭാവമുള്ള ഒരു വ്യക്തിയാണെന്ന്  പ്രോസിക്യൂഷൻ വിലയിരുത്തി. അതേസമയം  തനിക്കെതിരായ  പരാതികളെല്ലാം 67കാരനായ വെയ്ൻസ്റ്റീൻ നിരസിച്ചു.

English Summary: Weinstein Accuser: ‘Deformed’ Mogul Used Injections Before He Raped Me

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA