sections
MORE

പ്രണയിനികള്‍ക്ക് സുവർണാവസരം; പ്രിയങ്കയുടെയും നിക് ജോനാസിന്റെയും പ്രോഗ്രാമിൽ പങ്കെടുക്കാം

priyanka-nick1
SHARE

പ്രണയ യാത്രയില്‍ ഒരുമിച്ച്,  വിവാഹത്തിനു ശേഷവും പ്രണയം തുടരുന്ന ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക് ജോനാസും പ്രണയിനികള്‍ക്ക് സുവര്‍ണാവസരം ഒരുക്കുന്നു. ഈ വര്‍ഷം വിവാഹിതരാകാന്‍ കൊതിക്കുന്ന പ്രണയജോഡികള്‍ക്കാണ് അവസരം. അവര്‍ക്ക് അവിസ്മരണീയമായ ഒരു യാത്ര ഒരുമിച്ചു ചെയ്യാം. പ്രണയം പങ്കുവയ്ക്കാം. സ്വപ്നപദ്ധതികള്‍ പ്രഖ്യാപിക്കാം. അതും ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്കു മുമ്പാകെ. തങ്ങള്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായി അവതരിപ്പിക്കുന്ന ആമസോണ്‍ പ്രൈം സിരീസിലേക്കാണ് പ്രിയങ്കയും നിക്കും പ്രണയ ജോഡികളെ ക്ഷണിക്കുന്നത്. സ്വന്തം കമ്പനിയുടെ ബാനറിലാണ് പ്രിയങ്കയും ജോനാസും പ്രൈം സിരീസ് ഒരുക്കുന്നത്. ബുധനാഴ്ച രാത്രി പദ്ധതിയുടെ വിശദാംശങ്ങള്‍ നിക്ക് ട്വീറ്റ് ചെയ്തു.

പ്രൈം വിഡിയോയുമായി ബന്ധപ്പെട്ട് ഞാനും പ്രിയങ്കയും ഒരുക്കുന്ന സംഗീത-നൃത്ത റിയാലിറ്റി ഷോയിലേക്ക് എല്ലാവര്‍ക്കും ക്ഷണം. ഈ വര്‍ഷം വിവാഹിതരാകാന്‍ ഒരുങ്ങുന്നവരാണു നിങ്ങളെങ്കില്‍ ഇതാണവസരം. നിങ്ങളുടെ പ്രണയകഥ കേള്‍ക്കാന്‍ ഞങ്ങള്‍ക്കു താല്‍പര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കൂ’.

ഒരു വിഡിയോയും നിക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രണയകഥകള്‍ വിഡിയോയ്ക്ക് ഒപ്പം അയച്ചുകൊടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതു തീര്‍ച്ചയായും നിങ്ങള്‍ ഇഷ്ടപ്പെടും. ഇതു സ്നേഹത്തെക്കുറിച്ചാണ്. വിവാഹത്തെക്കുറിച്ചും പ്രണയം എന്ന ഇന്ദ്രജാലത്തെക്കുറിച്ചും-നിക്ക് പറയുന്നു.

വിവാഹത്തിന്റെ പാരമ്പരാഗതമായ ആചാരങ്ങള്‍ക്കൊപ്പം റിയാലിറ്റി മത്സരത്തിന്റെയും സ്വഭാവമുള്ളതായിരിക്കും പ്രിയങ്കയും നിക്കും കൂടി നിര്‍മിക്കാന്‍പോകുന്ന സിരീസ്. ഓരോ ഭാഗവും ഓരോ ജോഡിയുടെ പ്രണയയാത്രയെക്കുറിച്ചായിരിക്കും പറയുന്നത്. പ്രശസ്തരായ നൃത്ത സംവിധായകര്‍, സംവിധായകര്‍, സ്റ്റൈല്‍ താരങ്ങള്‍ എന്നിവരുടെ സഹായത്തോടെ റിഹേഴ്സല്‍ നടത്താനും ജീവിതത്തിലെ ഏറ്റവും ആനന്ദപൂര്‍ണമായ അവസരത്തിനുവേണ്ടി ഒരുങ്ങാനും ജോഡികള്‍ക്ക് ഇതിലൂടെ അവസരമുണ്ടാകും. ഒപ്പം പ്രശസ്തരാകാനും.

പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് പ്രിയങ്ക ചോപ്രയും ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം പോസ്റ്റ് ചെയ്തി്ട്ടുണ്ട്. 

ഞങ്ങളുടെ വിവാഹദിനത്തില്‍ രണ്ടും കുടുംബങ്ങളുടെയും സമ്മതത്തോടുകൂടി ഞങ്ങളൊരു വ്യത്യസ്ത സംഗീത പരിപാടി പ്ലാന്‍ ചെയ്തിരുന്നു. നൃത്തവും സംഗീതവും ഇടകലര്‍ന്ന ഒരു ഷോ ആയിരുന്നു അത്. പ്രണയജീവിതത്തിലെ അവിസ്മരീയ നിമിഷങ്ങള്‍ ഓര്‍മിച്ചുകൊണ്ടുള്ള ഷോ. അതുപോലെ മറ്റുള്ളവര്‍ക്കും അവരുടെ വിവാഹദിനത്തിനുവേണ്ടി ഒരു ഷോ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ഒരു അവസരം ഒരുക്കുകയാണ്. പദ്ധതിക്കു പേര് ഇട്ടിട്ടില്ല. പേര് കണ്ടുപിടിക്കാനുള്ള തീവ്രയജ്ഞത്തിലാണു ഞങ്ങള്‍ ഇപ്പോള്‍. ഞാനും നിക്കും ഒരുമിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്. എല്ലാവര്‍ക്കും സ്വാഗതം- പ്രിയങ്ക കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA