sections
MORE

‘വയസ് 51 ആണ്, എങ്ങനെയൊക്കെ പരിശ്രമിച്ചാലും ആര്‍ക്കും ജെന്നിഫര്‍ ആകാന്‍ പറ്റില്ല...!’

jennifer-aniston
ജെന്നിഫർ അനിസ്റ്റൻ. ചിത്രം∙ ഇൻസ്റ്റഗ്രാം
SHARE

ജനപ്രിയ ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ ജെന്നിഫര്‍ അനിസ്റ്റന് ആഹ്ലാദകരമായ 51-ാം പിറന്നാള്‍. ഫ്രണ്ട്സ് എന്ന ഷോയിലെ റേച്ചല്‍ ഗ്രീന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനമനസ്സുകളില്‍ ഇടംനേടിയ താരത്തിന്റെ ജന്‍മദിനം ആഘോഷമാക്കിയത് സുഹൃത്തുക്കളും സഹതാരങ്ങളും. ജെന്നിഫറിനൊപ്പം അഭിനയിക്കുന്ന ലിസ കുര്‍ദോവാണ് ആദ്യം അഭിനന്ദനവുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്: എന്നും എപ്പോഴും സുന്ദരിയെങ്കിലും കൂടുതല്‍ സുന്ദരിയായിക്കൊണ്ടിരിക്കുന്ന ജെന്നിഫറിന് പിറന്നാള്‍ ആശംസകള്‍. നിന്നെ ഞാന്‍ സ്നേഹിക്കുന്നു.

നടന്‍ മാത്യു പെറിയും ഉടന്‍ തന്നെ ആശംസയുമായെത്തി. അദ്ദേഹവും ജെന്നഫറിനൊപ്പം ഫ്രണ്ട്സില്‍ അഭിനയിക്കുന്നുണ്ട്. അനിസ്റ്റന്റെ അടുത്ത കൂട്ടുകാരിയും ഫ്രണ്ട്സിലെ സഹതാരവുമായ കോര്‍ട്നി കോക്സിന്റെ ഊഴമായിരുന്നു അടുത്തത്. മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്ത് അടിക്കുറിപ്പായി കോര്‍ട്നി മനോഹരമായ വാക്കുകളും എഴുതി: ആരൊക്കെ എങ്ങനെയൊക്കെ പരിശ്രമിച്ചാലും ആര്‍ക്കും ജെന്നിഫര്‍ ആകാന്‍ പറ്റില്ല. ഒരിക്കലും. ജെന്നിഫറിനു പകരക്കാരി ജെന്നിഫര്‍ മാത്രം.

ആപ്പിള്‍ ടിവി സീരിയലില്‍ ജെന്നിഫറിനൊപ്പം അഭിനയിക്കുന്ന റീസ് വിതര്‍സ്പൂണിന്റെ അഭിപ്രായത്തില്‍ ജെന്നിഫറിനെപ്പോലെ ഒരു സുഹൃത്തിനെ ലഭിക്കുക എന്നതുതന്നെ വലിയ ഭാഗ്യമാണ്. ജീവിതം എത്ര സുന്ദരവും തമാശ നിറഞ്ഞതുമാണെന്ന് അറിയുന്നതു തന്നെ ജെന്നിഫറിനൊപ്പം ആയിരിക്കുമ്പോഴാണെന്നും റീസ് അഭിപ്രായപ്പെട്ടു. പിറന്നാള്‍ പാര്‍ട്ടിക്കുവേണ്ടി ഇനിയും തനിക്ക് കാത്തിരിക്കാന്‍ ആവില്ലെന്നായിരുന്നു എലന്‍ ഡി ജെനേഴ്സിന്റെ കുറിപ്പ്.

സഹതാരങ്ങള്‍ക്കൊടുവില്‍ ജെന്നിഫറിന്റെ മുന്‍ഭര്‍ത്താവ് ജസ്റ്റിന്‍ തെറോ എത്തി. ഫ്രണ്ട്സ് സീരിയലിലെ ഒരു ചിത്രത്തിനൊപ്പം ജസ്റ്റിനും ജെന്നിഫറിന് മനോഹരമായ 2020 ആശംസിച്ചു. ജെന്നിഫര്‍ ജന്‍മദിനത്തില്‍ ഒരു മാഗസിന്റെ കവര്‍ ഗേളുമായിട്ടുണ്ട്. ആ ചിത്രം പോസ്റ്റ് ചെയ്ത് സന്തോഷം പങ്കിടാനും നടി തയാറായി.

ഈ മനോഹര ജന്‍മദിന സമ്മാനത്തിനു നന്ദി. മാഗസിന്‍ ഇന്നാണ് ഇറങ്ങുന്നതെന്ന് ഞാന്‍ വിചാരിച്ചതേയില്ല. ഈ കവര്‍ എന്നില്‍ അഭിമാനം നിറയ്ക്കുന്നു. സന്തോഷവും. 51 തികയുന്നത് നല്ലൊരു അനുഭവമാണ്. ഈ പ്രായത്തിലും എന്നെ ആദരിച്ചതിന് അളവില്ലാത്ത നന്ദി. എവിടെയാണെങ്കിലും എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം എങ്ങോട്ടു പോകുന്നതിനും ഞാന്‍ തയാര്‍...നന്ദി എന്റെ പ്രിയ സുഹൃത്തുക്കളേ.

English Summary: Jennifer Aniston turns 51, Friends actor receives warm wishes 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA