ADVERTISEMENT

പൊലീസുകാരനായ യുവാവ് പൊതുജനമധ്യത്തില്‍ തന്റെ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നു. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണു സംഭവം. ഗന്ധവാണി പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള നരേന്ദ്ര സൂര്യവന്‍ഷിയാണ് വിഡിയോയില്‍ ഭാര്യയെ മര്‍ദിക്കുന്നത്. നരേന്ദ്രയ്ക്ക് മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ട്. ഇതു ഭാര്യ ചോദ്യം ചെയ്തതാണ് പൊലീസുകാരനെ പ്രകോപിപ്പിച്ചത്. 

ഭാര്യയെ നരേന്ദ്ര കഴുത്തിനുപിടിച്ചു പുറത്തേക്കു വലിച്ചിഴയ്ക്കുന്നതു വിഡിയോയില്‍ കാണാം. മുടിക്കു കുത്തിപ്പിടിച്ച് ഭാര്യയെ എടുത്തുയര്‍ത്തിയാണ് നരേന്ദ്രമായി ക്രൂരമായി മര്‍ദിക്കുന്നത്. പൊലീസുകാരും സാധാരണ ജനങ്ങളും ഈ രംഗം കണ്ട് മുകസാക്ഷികളായി നില്‍ക്കുകയാണ്. തന്റെ ഷൂസ് കാലില്‍നിന്ന് ഊരി നരേന്ദ്ര ഭാര്യയെ വീണ്ടും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഫെബ്രുവരി 11 നാണ് മര്‍ദനം നടന്നതെങ്കിലും വിഡിയോ ഇപ്പോഴാണ് വ്യപകമായി പ്രചരിച്ചത്. 

ഇതിനിടെ, നരേന്ദ്രയ്ക്കെതിരെ ഒരു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com