ADVERTISEMENT

ഓര്‍മകള്‍ക്ക് രണ്ടു പതിറ്റാണ്ട്. പ്രിയങ്ക ചോപ്ര എന്ന നടി രാജ്യത്തെ അഭിമാനത്തിന്റെ നിറുകയിലെത്തിച്ചിട്ട് 20 വര്‍ഷം. പ്രിയങ്ക എന്ന നടിയുടെ ജൈത്രയാത്രയുടെ തുടക്കം കൂടിയായിരുന്നു അത്. സൗന്ദര്യമത്സര വേദിയില്‍നിന്നു ബോളിവുഡിലേക്കും പിന്നെ ഹോളിവുഡിലേക്കും വളര്‍ന്നുപന്തലിച്ച അഭിനയ പ്രതിഭയുടെ തേരോട്ടത്തിന്റെ കഥയുടെ തുടക്കം. ഇന്നലെയെന്നതുപോലെ 20 വര്‍ഷം മുമ്പുള്ള ദൃശ്യം മനസ്സില്‍ തങ്ങിനില്‍ക്കുന്നതിനാല്‍ പ്രിയങ്ക ഓര്‍മയുടെ ആല്‍ബത്തില്‍ നിന്നുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തു. മിസ് വേള്‍ഡ് കിരീടം നേടിയ നിമിഷം. അന്ന് 18 വയസ്സ്. തലയില്‍ സൗന്ദര്യ കിരീടവും ശരീരത്തില്‍ മിസ് വേള്‍ഡ് എന്ന ടാഗുമായി ഫോട്ടോയ്ക്കു പോസ് ചെയ്ത നിമിഷം. 

തന്റെ ആരാധകര്‍ക്കുവേണ്ടി 20 വര്‍ഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് വികാരനിര്‍ഭരമായ ഒരു കുറിപ്പും പ്രിയങ്ക എഴുതി: 18-ാം വയസ്സില്‍ മിസ്സ് വേള്‍ഡ്. അതും പുതിയ നൂറ്റാണ്ടു തുടങ്ങിയ 2000-ല്‍. ഇന്നലെ കഴിഞ്ഞതുപോലെ ആ സ്വപ്നം ഇന്നും ഞാന്‍ ജീവിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്കു ശേഷവും മാറാനും വളരാനും ഉയരാനുമുള്ള എന്റെ ശ്രമങ്ങള്‍ക്ക് അവസാനമില്ല. ആവേശത്തിനും ഉത്സാഹത്തിനും. തീര്‍ച്ചയായും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയും. അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണു പ്രധാനം. മികച്ച അവസരങ്ങള്‍ കിട്ടിയാല്‍ ഏതൊരു പെണ്‍കുട്ടിക്കും വലിയ ഉയരങ്ങളിലേക്കു പോകാനാവും. വീണ്ടും വീണ്ടും പരിശ്രമിക്കൂ... സ്വപ്നം കാണുന്നതു തുടരൂ... 

പ്രിയങ്കയുടെ ചിത്രം പെട്ടെന്നുതന്നെ തരംഗമായി. ലക്ഷക്കണക്കിനുപേരാണു ചിത്രം ഇഷ്ടപ്പെട്ടതും ഷെയര്‍ ചെയ്തതും. ഇന്ത്യയില്‍നിന്നുള്ള മറ്റൊരു മിസ് വേള്‍ഡ് ആയ മാനുഷി ചില്ലറും പ്രിയങ്കയുടെ ചിത്രം ഇഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2018 ലായിരുന്നു മാനുഷിയുടെ സുവര്‍ണനേട്ടം. അവിസ്മരണീയമായ ഒരു കമന്റും പ്രിയങ്കയുടെ ചിത്രത്തിനു താഴെ മാനുഷി എഴുതി: ഒരിക്കല്‍ മിസ് വേള്‍ഡ് ആയാല്‍ എന്നും മിസ് വേള്‍ഡ് തന്നെയായിരിക്കും. 

English Summary: Priyanka Chopra shares throwback pic from Miss World 2000 win. Manushi Chillar's comment wins the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com