ADVERTISEMENT

കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കുന്നതിനായി കുഞ്ഞിനെ പാറക്കെട്ടിലെറിഞ്ഞ് കൊന്ന അമ്മയെ കുറിച്ചുള്ള വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അമ്മ എന്ന വാക്കിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്നതാണ് ഇത്തരം സ്ത്രീകളെന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗവും. സംഭവത്തെ അപലപിച്ച് രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് അവതാരക അശ്വതി ശ്രീകാന്ത്. 

അശ്വതിയുടെ  ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിർത്താറായി...! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല...!!

നിരവധിപേരാണ് അശ്വതിയുടെ  ഫെയ്സ് ബുക് പോസ്റ്റ് പങ്കുവയ്ക്കുന്നത്. പലരും അനുകൂല പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ ദുഃഖവും പലരും അശ്വതിയുടെ പോസ്റ്റിനു താഴെ പങ്കുവച്ചു. ഇതുപോലുള്ളവർക്ക് ദൈവം കുഞ്ഞുങ്ങളെ നൽകരുതെന്ന അഭിപ്രായമുള്ളവരും നിരവധി. പോസ്റ്റിട്ട് മണിക്കൂറുകൾക്കകം  തന്നെ അയ്യായിരത്തിലധികം പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. 

English Summary: Aswathy Sreekanth's Facebook Post Viral In Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com