ADVERTISEMENT

സ്ത്രീയായാലും പുരുഷനായാലും ജീവിതത്തിന്റെ വിവാഹത്തിലൂടെയാണ് ജീവിതത്തിന്റെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ചുമ്മാ, പോയി ഒരു കല്യാണം കഴിച്ചേക്കാം എന്നു കരുതി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കരുത്. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസ്സിലാക്കിയിരിക്കേണ്ട ചിലകാര്യങ്ങളുണ്ട്. സ്ത്രീകളെ സംബന്ധിച്ച് ചില പ്രത്യേകകാര്യങ്ങൾ ശ്രദ്ധിച്ചാൽ ദാമ്പത്യ ബന്ധം കൂടുതൽ ഊഷ്മളമാക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ദാമ്പത്യജീവിതത്തിലെ നാലു‌രഹസ്യങ്ങൾ പഠിച്ചാൽ ജീവിതം കുടുതൽ മനോഹരമാക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 

സ്നേഹത്തിന്റെ കാര്യത്തിൽ പുരുഷൻമാരെക്കാൾ കൂടുതൽ പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ. അവർ പലപ്പോഴും പങ്കാളിയോടു തന്നെ ആ പരിഗണനയെ കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കും.എന്നാൽ, പുരുഷൻമാരും ഇത്തരത്തിലുള്ള  വൈകാരിക പിന്തുണകൾ ആഗ്രഹിക്കുന്നവരാണെന്ന് പലപ്പോഴും സ്ത്രീകൾ മറന്നുപോകാറുണ്ട്. ഇങ്ങനെ വരുമ്പോൾ ജീവിതത്തിന്റെ ഒരു ഘട്ടത്തിലെത്തുമ്പോൾ പലബന്ധങ്ങളിലും വിള്ളലുകൾ സംഭവിക്കാറുണ്ട്. തന്റെ മനസിന്റെ അവസ്ഥകൾ പോലെ തന്നെയോ, അതിൽ കൂടുതലോ പങ്കാളിയുടെ മാനസികാവസ്ഥ മനസിലാക്കി പെരുമാറാൻ സാധിക്കുന്നവരാണെങ്കില്‍ ആ ജീവിതം മനോഹരമായിരിക്കും. 

ഒരുപാട് ഡിമാന്റുകൾ പുരുഷനു മുന്നിൽ വയ്ക്കുന്നവരാണ് പൊതുവെ സ്ത്രീകൾ. ഇക്കാര്യത്തിൽ  അൽപം മിതത്വം പാലിക്കേണ്ടതാണ്. കുറെകാര്യങ്ങളൊക്കെ ഭർത്താക്കൻമാർ സാധിച്ചു തരും. എന്നാൽ പലകാരണങ്ങൾ കൊണ്ട് നിങ്ങളുടെ ചിലആവശ്യങ്ങൾ കൃത്യസമയത്ത് നടപ്പാക്കി തരാൻ പങ്കാളിക്ക് സാധിക്കണമെന്നില്ല. അങ്ങനെ വരുമ്പോൾ ചിലഘട്ടത്തിൽ ജീവിതത്തിൽ താനൊരു വലിയ പരാജയമാണെന്നൊക്കെ പങ്കാളിക്കു തോന്നിയേക്കാം. ഭർത്താക്കൻമാരിൽ അങ്ങനെയൊരു ചിന്ത വരാതിരിക്കാൻ ഭാര്യമാർ ശ്രദ്ധിക്കണംഅത്തരം ചിന്തകളിലേക്കു നീങ്ങിയാൽ അത് ദാമ്പത്യ ജീവിതത്തെ സാരമായി ബാധിക്കുകയും വിവാഹ ബന്ധം തകരാന്‍ കാരണമാകുകയും  ചെയ്യും. അതുകൊണ്ട് ആവശ്യങ്ങൾ പരിമിതപ്പെടുത്തുക. 

പരസ്പര ബഹുമാനമാണ് മറ്റൊരു പ്രധാന ഘടകമായി ചൂണ്ടി കാണിക്കുന്നത്. നമുക്ക് ലഭിച്ച  പങ്കാളി നമ്മുടെ അനുഗ്രഹമാണെന്ന് ചിന്തിക്കുന്നവരുടെ ജീവിതം ഏറെക്കുറെ മനോഹരമായിരിക്കുമെന്നു പഠനങ്ങൾ പറയുന്നു. ഭാര്യഭർത്താക്കൻമാർക്കിടയിലെ ഞാനെന്ന ഭാവം പലബന്ധങ്ങളും തകരുന്നതിനിടയാക്കിയിട്ടുണ്ട്. ഇത്തരം ഈഗോ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ടതാണ്. അൽപം വിട്ടുവീഴ്ചകൾക്കു തയാറാകുന്നത് കുടുംബ ബന്ധങ്ങൾ ദൃഢമാക്കാൻ  സഹായിക്കും. 

സ്ത്രീകൾക്ക് ചിന്തിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ചുമതലയും അർപ്പണ മനോഭാവവും വിവാഹ ജീവിതത്തില്‍ പുരുഷനുണ്ടാകും. പുരുഷന് കൂടുതൽ അർപണ മനോഭാവമില്ലെന്നാണ് ഭൂരിഭാഗം സ്ത്രീകളും ചിന്തിക്കുന്നത്. എന്നാൽ, ഒരു സാധാരണ പുരുഷന്റെ മനോനില അനുസരിച്ച് ഭാര്യമാർ സന്തോഷവതികളായിരിക്കാനാണ് എപ്പോഴും അയാൾ ആഗ്രഹിക്കുന്നത്. ഇക്കാര്യം മനസിലാക്കി പ്രവർത്തിക്കാൻ സ്ത്രീകൾക്കു സാധിച്ചാൽ അത് കുടുംബ ഭദ്രത ഉറപ്പാക്കും.

English Summary: Marriage Secrets Every Women Should Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com