ADVERTISEMENT

പോൺ താരമാകാൻ പിന്തുണ നൽകുന്നത് പിതാവാണെന്ന്  പ്രശസ്ത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ  വളർത്തുമകൾ മൈക്കല സ്പിൽബർഗ്. കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും മൈക്കല വെളിപ്പെടുത്തി. അടുത്തിടെ ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലായിരുന്നു മൈക്കലയുടെ വെളിപ്പെടുത്തൽ. 

പോൺതാരമാകാനാണ്  താത്പര്യം എന്ന് അറിയിച്ചപ്പോൾ അച്ഛനും അമ്മയും പൂർണ പിന്തുണ നൽകിയതായും മൈക്കല പറഞ്ഞു. ‘അവരുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് എന്റെ സുരക്ഷിതത്വമാണ്. ഈ തൊഴിൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടുതൽ സാമ്പത്തിക ലാഭം ഇതിലൂടെ നേടാൻ സാധിക്കുമെന്നാണ് കരുതുന്നത്.’–മൈക്കല വ്യക്തമാക്കി. 

മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ലൈംഗികാസക്തിയുള്ള ആളാണ് താനെന്ന് തോന്നിയിട്ടുണ്ടെന്നും മൈക്കല പറഞ്ഞു. ‘എന്റെ ശരീരം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന തീരുമാനം എടുക്കുന്നത് ഞാൻ തന്നെയാണ്. പരമ്പരാഗതമായ രീതിയിലുള്ള തൊഴിലുകളിൽ താത്പര്യമില്ല. അത്തരം ജോലികൾ കൊണ്ട് ആത്മസംതൃപ്തി ലഭിക്കാറില്ല. ബാല്യത്തിൽ ഞാൻ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. ഇതിലൂടെ പലരീതിയിലുള്ള മാനസിക പ്രശ്നങ്ങളും ഞാൻ നേരിടേണ്ടി   വന്നിട്ടുണ്ട്. ഒരിക്കലും കുടുംബത്തിൽ നിന്നുള്ളവരല്ല, ഇത്തരം ലൈംഗിക ചൂഷണങ്ങൾ നടത്തിയത്. കുടുംബവുമായി അടുത്ത ബന്ധമുള്ള ചിലരാണ് ചൂഷണം  ചെയ്തത്.’– മൈക്കല കൂട്ടിച്ചേര്‍ത്തു

English Summary: Steven Spiekberg's Daughter Comes Porn Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com