വിങ്ങുന്നത് മനസ്സും മാറും ആയിരുന്നു; പെണ്ണേ, നീയില്ലാതാക്കിയത് മാതൃത്വം കൂടിയാണ്; അമ്മയനുഭവം

resmy-ajeesh
SHARE

അമ്മ എന്ന പദം എത്രത്തോളം ആഴമുള്ളതാണെന്ന് ഓരോദിനവും ഓര്‍മിപ്പിക്കുകയാണ്് സോഷ്യൽമീഡിയയിലെ സ്ത്രീകൾ. കണ്ണൂരിൽ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ  സംഭവത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിക്കുകയാണ് സ്ത്രീകൾ. മക്കൾക്കൊപ്പമുള്ള ചിത്രവുമായാണ് പലരും അമ്മയനുഭവങ്ങൾ പങ്കുവച്ചത്. അക്കൂട്ടത്തിൽ രശ്മി അജീഷ് എന്ന യുവതി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

രശ്മി അജീഷിന്റെ കുറിപ്പിന്റെ പൂർണരൂപം

"അമ്മ"

ഞാൻ ഒരു നല്ല അമ്മയാണോ എന്നൊന്നും എനിക്ക് അറിയില്ല...പക്ഷേ ആഗ്രഹിക്കുന്നതിനും വളരേ മുൻപ് തന്നെ അമ്മ ആകാൻ കഴിഞ്ഞു. അവൻ അല്ലെങ്കിൽ അവൾ ഈ ഭൂമിലേക്കു പിറന്നു വീഴുന്ന അന്നു മുതൽ ഒരു സ്ത്രീ അവളുടെ ലോകത്തെ നോക്കി കാണുന്നത് കുഞ്ഞിലൂടെ ആയിരിക്കും.അവൻ ഉണ്ടായപ്പോൾ എന്റെ ലോകം അവനിലേക്ക് മാത്രം ആയി ഒതുങ്ങി. 4 മാസം തികയുന്നതിനു മുൻപേ എനിക്കു ജോലിക്കു പോകേണ്ടിയിരുന്നു. ആദ്യത്തെ ദിവസം അവനെ എന്റെ അമ്മയുടെ കൈയിൽ ഏല്പിച്ചിട് പോരാൻ പോലും എനിക്കു വിശ്വാസം ഉണ്ടായിരുന്നില്ല..ഓഫീസിൽ ചെന്നിരുന്നു ജോലി ചെയ്യുമ്പോൾ വിങ്ങുന്നത് മനസ്സും മാറും ആയിരുന്നു... അതുകൊണ്ടു തന്നെ ഓഫീസിനു ഏറ്റവും അടുത്തു വീട് എടുത്തു മാറി. രാവിലെ അവന്റെ എല്ലാ കാര്യവും കഴിഞ്ഞാണ് ഓഫീസിൽ കയറിയിരുന്നത്. ഉച്ചക്ക് ബ്രേക്കിന്‌ ചെല്ലും...തിരിച്ചു ഓഫീസിൽ വരും വൈകിട്ടി നേരത്തെ ഇറങ്ങും...ഇതിനൊന്നും എനിക്കു റെസ്ട്രിക്ഷൻസും വെക്കാതെ ഇരുന്നത് എന്റെ ഓഫീസിലെ എന്റെ CEO ഒരു ലേഡി ആയിരുന്നത് കൊണ്ടും അവരും ഒരു അമ്മ ആയതു കൊണ്ടും ആണ്. കോണ്ഫറൻസ് ഹാളിൽ പോയി ഉറങ്ങിയ ദിവസങ്ങൾ ഉണ്ട്... അങ്ങനെ.. അവന്റെ വളർച്ചയിൽ എനിക്ക് പലതും മിസ്സ് ചെയ്തു....അവൻ ഇന്നു എണ്റ്റിരുന്നു പിടിച്ചു നിന്നു എന്നൊക്കെ വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ പറയുന്നത് കേട്ടു സന്തോഷവും ഒപ്പം വിങ്ങലുമാണ് ഉണ്ടായിരുന്നത്‌. ആദ്യം അതു കാണാൻ പറ്റിയില്ലല്ലോ എന്നോർത്തു...പിന്നീട് ജോലി റീസൈൻ ചെയ്തു ബാംഗ്ലൂരിലേക്ക് മാറിയപ്പോൾ മുഴുവൻ സമയവും അവന്റെ ഒപ്പം...പിന്നീട് ഞാൻ ആലോചിച്ചു എങ്ങനെ ഞാൻ ജോലിക്കു പോയി എന്നൊക്കെ? അങ്ങനെ നിമിഷങ്ങൾ എല്ലാം അവനു മാത്രമായി കിട്ടിയതിന്റെ സന്തോഷമായിരുന്നു എനിക്കും അവനും. ഒന്നു പനി വന്നാലോ ജലദോഷം വന്നാലോ എങ്ങനെ മാനേജ് ചെയ്യും എന്നൊക്കെ ഓർത്തുള്ള ദിവസങ്ങൾ...ഉറക്കം ഇല്ലാതെ ഇരുന്നു നേരം വെളുപ്പിച്ച ദിനങ്ങൾ.....സ്‌കൂളിൽ ചേർക്കാൻ ആയപ്പോൾ അഡ്മിഷൻ ഒക്കെ നേരത്തെ എടുത്തു വെച്ചു. ഇവിടെ ഭാഷ ഒരു പ്രശ്നം ആയതു കൊണ്ട് കുറച്ചു നേരത്തെ ചേർക്കാം എന്നു കരുതി 3 വയസായപ്പോൾ പ്രീ കെജി യിൽ ചേർത്തു...ആദ്യ ദിവസം അവനെ കൊണ്ട് ഇരുത്തിയിട്ടു ഞാനും എട്ടായിയും കരഞ്ഞു ആണ് ക്ലാസ്സിൽ നിന്നു ഇറങ്ങിയത്. അവൻ സന്തോഷത്തോടെ എല്ലാം നോക്കി കാണുന്നു...എങ്ങനെ അവിടെ ഇരുത്തിയിട്ടു പോരും? ഒന്നു മൂത്രം ഒഴിക്കണം എങ്കിൽ അവൻ എങ്ങനെ പറയും? അങ്ങനെ തോന്നുമ്പോൾ miss i want to pee എന്നൊക്കെ പറയണം കേട്ടോ എന്നൊക്കെ പഠിപ്പിച്ചു ഞാൻ വെച്ചു. അവനെ സീറ്റിൽ കൊണ്ടു ഇരുത്തി പോരാൻ തോന്നാതെ നിന്നപ്പോൾ ആണ് മലയാളി ആണോ എന്നും ചോദിച്ചു കൊണ്ടു ഒരു മിസ്സ് എന്നോട് മിണ്ടുന്നത്...എനിക്ക് സ്വർഗം കിട്ടിയതു പോലെ ആയി.അതേ എന്നും പറഞ്ഞു ഞാൻ എന്റെ സംശയങ്ങളും അങ്കലാപ്പും എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞു ഒപ്പിച്ചു..അതൊക്കെ നോക്കികൊളം എന്നവർ പറഞ്ഞതു കേട്ടു അവനു കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു ക്ലാസ്സിൽ നിന്നിറങ്ങി. എട്ടായി എന്നോട് വീട്ടിൽ പോയിട്ടു സമയം ആകുമ്പോൾ വന്നു വിളിച്ചാൽ മതിയെന്ന് പറഞ്ഞു ഓഫീസിൽ പോയി. പക്ഷെ ഞാൻ വീട്ടിൽ പോയില്ല..അന്നു ആദ്യ ദിവസമായതുകൊണ്ടു 1 മണിക്കൂർ ആണ് ഉണ്ടായിരുന്നായത്‌.ഞാൻ പുറത്തു കാത്തു നിന്നു...സമയം ആകുന്നതിനു മുന്നേ തന്നെ ക്ലാസ്സിൽ ചെന്നു നോക്കിയപ്പോൾ സ്നാക്സു തന്നെ കഴിക്കുന്നു...എന്നെ കണ്ടപ്പോൾ നല്ലൊരു ചിരിയും....രാവിലെ ഒരുക്കി സ്‌കൂളിലേക്ക് വിടുമ്പോൾ ഉള്ള മനസമാധാനകേട് എനിക്കു മാത്രമാണോ എന്നു ഞാൻ ചിന്തിച്ചിരുന്നു . സ്‌കൂളിൽ ആക്കിയിട്ടു എന്റെ പുറത്തുള്ള നിൽപ്പു ഏതാണ്ട് ഒരു മാസം തുടർന്നു... അവിടെ ഉള്ളവർ പറയും ഇങ്ങനെ നിക്കണ്ട പൊയ്ക്കോളൂ എന്നു...വീട്ടിൽ പോയി ഇരുന്നു ചിന്തകൾ ആണ് പിന്നെ... ദാ ഇപ്പഴും ഉച്ചക്ക് വിളിക്കാൻ ചെല്ലുമ്പോൾ ആദ്യം പേരു വിളിക്കുന്നത് അവന്റെ ആകും.എന്തെന്നാൽ ഞാൻ നേരത്തെ ചെന്നു നിൽക്കും..ചിരിച്ചോണ്ടു അന്നത്തെ കാര്യവും പറഞ്ഞു ഇറങ്ങി വരുന്നത് കാണുമ്പോൾ കണ്ണും മനസും നിറയും.. പലപ്പോഴും എട്ടായി പറയും നീ അവന്റെ കാര്യത്തിൽ ഓവർ കെയർ ആണെന്നൊക്കെ...ആയിരിക്കാം..എന്നല്ല.. ആണ്.ഇപ്പൊ അവന്റെ എല്ലാ ഇഷ്ടങ്ങളും സാധിച്ചു കൊടുക്കുന്ന അവന്റെ അച്ഛൻ ആണ് ഹീറോ കെട്ടി പിടിച്ചു ഉറങ്ങാനും പുറത്തു പോകാനും ഒക്കെ അച്ഛൻ മതി പോയിട്ടു കണ്ടിലെങ്കിൽ അപ്പോ ഞാൻ വിളിക്കും സ്വന്തം അച്ഛന്റെ ഒപ്പം ആണ് പോയതെങ്കിലും.അതേ ഞാൻ ഒരു അമ്മയാണ്... ഇന്നത്തെ വാർത്ത വായിച്ചു അതിലെ ഓരോന്നും മനസ്സിൽ പതിഞ്ഞപ്പോൾ...ഓർത്തു പോകുന്നു പെണ്ണേ..നി ഇല്ലാതെ ആക്കിയത് ഒരു കുഞ്ഞിനെ മാത്രം അല്ല. മാതൃത്വം കൂടിയാണ്...മരിച്ചു എന്നു ഉറപ്പാക്കിയ ശേഷം ആണത്രേ അവൾ തിരികെ പോന്നത്...അവൾ ആ വായ പൊത്തിയപ്പോൾ അവളുടെ അമ്മിഞ്ഞയുടെ മണം അവൾ അറിഞ്ഞില്ല...ലജ്ജിച്ചു തല താഴ്ത്താനെ നമ്മൾക്കൊക്കെ കഴിയു... കുറച്ചു നാൾ ഒരു വാർത്ത.. കുറച്ചുപേർ മെഴുകു തിരി കത്തിക്കുന്നു.... ശുഭം...ആ കുഞ്ഞു മുഖം ഒന്നേ ഞാൻ നോക്കിയുള്ളൂ...കഴിയില്ല കുഞ്ഞേ..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA