ADVERTISEMENT

കൊറോണ വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ഇറ്റലി എന്ന ചെറിയ രാജ്യം. കോവിഡ്–19 രോഗബാധിതരായി നിരവധി പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. ഇറ്റലിയിലെ മിലൻസ് ഗ്രോസെറ്റോ ആശുപത്രിയിൽ ജോലി ചെയ്യുന്ന എലീസ ബൊനാരി എന്ന 23 കാരിയായ നഴ്സാണ് കോവിഡ്–19 വാർഡിൽ ജോലി ചെയ്യുന്ന തന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. ആശുപത്രിയിൽ ജോലിക്കിടെയുള്ള  ചിത്രവും എലീസ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 

‘ശാരീകമായി ഞാൻ തളർന്നിരിക്കുകയാണ്. സുരക്ഷ ഉപകരണങ്ങളെല്ലാം വളരെ മോശമായതാണ് ഇതിനു കാരണം. കോട്ട് കൂടുതൽ ചൂടുള്ളതും വിയർക്കുന്നതുമാണ്. ഒരിക്കൽ വസ്ത്രം ധരിച്ചാൽ ആറുമണിക്കൂർ എനിക്ക് ബാത്ത്റൂമിൽ പൊകാനോ വെള്ളം കുടിക്കാനോ കഴിയില്ല.’ എലീസ വ്യക്തമാക്കി. മുഖം ചുവന്നു തടിച്ച പാടുകളോടു കൂടിയുള്ള ചിത്രവും കുറിപ്പിനൊപ്പം എലീസ പങ്കുവച്ചു. 

മണിക്കൂറുകളോളമാണ് ആശുപത്രികളിൽ നഴ്സുമാർ ജോലിചെയ്യുന്നത്. ഇത് അവരെ തളർത്തുന്നുണ്ടെന്നും എലീസ പറഞ്ഞു. പതിനായിരത്തിലധികം പേർ നിരീക്ഷണത്തിലാണ്. രോഗബാധിതർ ദയവു ചെയ്ത് പുറത്തിറങ്ങരുതെന്നും എലീസ അഭ്യർഥിച്ചു. 631 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ കോവിഡ്–19 സ്ഥിരീകരിച്ചത്. 

English Sumary: Corona Virus Italy Nurse Instagram Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com