ADVERTISEMENT

ക്വാറന്റീനിൽ ഉള്ളവർക്ക് ആവശ്യത്തിനു സൗകര്യം ഏർപ്പെടുത്താതെ ഭരണകൂടം. സ്പെയിനിൽ നിന്നും എത്തിയവർക്ക് ആവശ്യത്തിനു സൗകര്യങ്ങൾ ഒന്നും ഏർപ്പെടുത്തിയില്ലെന്നു പറഞ്ഞ് നവ്യ ഡുവ എന്ന പെൺകുട്ടി  പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങൾ അനുഭവിക്കുന്ന ക്ലേശകരമായ അവസ്ഥയും നവ്യ  വിവരിക്കുന്നുണ്ട്.

‘ഞങ്ങൾ 40ൽ അധികം ആളുകൾ ഉണ്ട്. അവർക്കെല്ലാമായി മൂന്ന് വാഷ്റൂമുകളാണ് ഉള്ളത്. അഞ്ച് വലിയ ബെഡ്റൂമുകളും ഉണ്ട്. അവർ ഞങ്ങളോട് ശുചിത്വമുള്ളവരാകാൻ ആവശ്യപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ എത്ര മോശമാണ്. ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണെന്നു മറക്കരുത്.’– വിഡിയോ പങ്കുവച്ചു കൊണ്ട് നവ്യ കുറിച്ചു. 

അതേസമയം ക്വാറന്റീൻ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ പരിശോധിച്ച് എത്രയും പെട്ടന്ന് വേണ്ട നടപടി സ്വീകരിക്കുമെന്നാണ് ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. 16ന്  പുലർച്ചെയാണ് സ്പെയിനിൽ നിന്നും  എത്തിയതെന്നും 14 ദിവസത്തെ ക്വാറന്റീനായി പൊലീസ് ട്രെയിനിങ്ങ് അക്കാദമിയില്‍ കഴിയുകയാണെന്നും  നവ്യ  അറിയിച്ചു. തനിക്ക് കൂടുതൽ ഒന്നും  പറയാനില്ലെന്നും  ബാക്കി  എല്ലാം വിഡിയോ വ്യക്തമാക്കുമെന്നും പറഞ്ഞാണ് യുവതി വിഡിയോ പങ്കുവച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com