ADVERTISEMENT

എല്ലാ  അധ്യാപകർക്കും, വിദ്യാഭ്യാസ പ്രവർത്തകർക്കും നന്ദി പറഞ്ഞായിരുന്നു ഫെയ്സ്ബുക് സിഒഒ ഷെറിൽ സാന്റ് ബെർഗിന്റെ ഇന്നത്ത പോസ്റ്റ്. ലോകമാകെ കൊറോണ വൈറസ് ഭീതിയിൽ നിൽക്കുമ്പോൾ സാധാരണക്കാർക്ക് പ്രചോദനമാകും വിധമാണ് ഇന്ത്യയിലെ അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും പ്രവർത്തനമെന്ന് ഷെറിൽ സോഷ്യൽ മീഡിയിൽ കുറിച്ചു. ഗുജറാത്തിലെ സ്കൂളിൽ നിന്നുള്ള ചിത്രങ്ങളും ഷെറിൽ പങ്കുവച്ചു.

‘ഈ നാട്ടിലെ എല്ലാ അധ്യാപകർക്കും നന്ദിപറയാൻ ഈ അവസരം വിനിയോഗിക്കുകയാണ്. വിദ്യാഭ്യാസ ഉദ്യോഗസ്ഥരും അധ്യാപകരും അവരുടെ കുഞ്ഞുങ്ങളെയും സമൂഹത്തെയും കോവിഡ്–19 രോഗത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നത് അഭിനന്ദനാർഹമാണ്.’– ഷെറിൽ സാൻഡ് ബർഗ് കുറിച്ചു.

‘ഗുജറാത്തിലെ 1000 സ്കൂളിൽ നിന്നുള്ള ഒരുലക്ഷത്തോളം വരുന്ന അധ്യാപകർ ഫെയ്സ്ബുക് അവരുടെ ജോലിസ്ഥലമാക്കി മാറ്റിയിരിക്കുന്നു. അസുഖം സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനായി വിഡിയോകളും ഇൻഫോ ഗ്രാഫിക്സുകളും ഫെയ്സ്ബുക് വഴി പങ്കുവയ്ക്കാൻ സാധിക്കുന്നു. കൈകൾ എങ്ങനെ വൃത്തിയായി കഴുകാം എന്നതു സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുന്ന വിഡിയോയും അവർ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രിയാത്മകമായ നീക്കത്തിലൂടെ കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കും.’–ഷെറിൽ സാന്റ്ബെർഗ് പറഞ്ഞു. നിരവധിപേരാണ് പോസ്റ്റ് ഷെയർ ചെയതത്.

English Summary: Facebook COO Sheryl Sandberg Applauds Gujarat Schools. See Her Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com