ADVERTISEMENT

ടിക് ടോക്കിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുമായി 5 വനിതകൾ. ഹ്രസ്വ ഫോർമാറ്റ് വിഡിയോകൾക്കുള്ള വനിതാ വ്യക്തിത്വങ്ങളെ ആദരിക്കാനും ആഘോഷിക്കാനുമുള്ള ടിക് ടോക്, വൈ ജസ്റ്റ് എ ഡേ എന്ന പരിപാടിക്കു രൂപം നൽകി. ഉപയോക്താക്കളെ, തങ്ങളുടെ വ്യക്തിപരമായ കഥകൾ പങ്കുവയ്ക്കാൻ ക്ഷണിക്കുകയാണ് ഇൻ– ആപ്. ലിംഗ സമത്വത്തിനായി പ്രവർത്തിക്കുന്ന ബ്രേക്ക് ത്രൂ ഇന്ത്യ എന്ന സംഘടനയും ഇതിൽ പങ്കാളികളാണ്. 200 ദശലക്ഷത്തിലേറെയുള്ള ഉപയോക്താക്കളുടെ സമൂഹവുമായി ക്രിയാത്മകവും പ്രചോദനാത്മകവുമായ വിഡിയോകൾ പങ്കു വച്ചു തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ സ്ത്രീകൾക്കുള്ള ഒരു പ്ലാറ്റ്ഫോമായും ടിക്ടോക് മാറിയിട്ടുണ്ട്.

ടിക്ടോക്കിൽ സ്ത്രീത്വത്തെ പുനർനിർവചിക്കുന്ന ആറു വനിതകൾക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്: ഗുഞ്ജൻ തനേജ, ഗീത്, ശിവാനി കപില, നഗ്മ വി.രാജ്കർ, സ്വാതി ശർമ, മോനികുണ്ടു എന്നിവരാണ് ഈ പട്ടികയിലുള്ളത്.എൻജിനീയറായി കരിയർ ആരംഭിച്ച ഗുഞ്ജർ തനേജ, തന്റെ ഫാറ്റ് ടു ഫിറ്റ് കഥയുമായാണ് ടിക് ടോക്കിൽ എത്തിയത്. 3.2 ദശലക്ഷം ഫോളോവേഴ്സ് ഉള്ള തനേജ ഇപ്പോൾ വിമൻ ഫിറ്റ്നസ് ക്രിയേറ്ററാണ്.

പത്താമത്തെ വയസ്സിൽ ചലനശേഷി നഷ്ടപ്പെട്ട ഗീത് കരുത്തുള്ള ഒരു മാതൃകയാണ്. എട്ട് ദശലക്ഷം ഫോളോവേഴ്സാണ് ഗീത്‌നുള്ളത്. ശിവാനി കപില ഗുജറാത്തിലെ സൂററ്റിൽ നിന്നുള്ള ഒരു ജനപ്രിയ ടിക് ടോക് സൃഷ്ടാവാണ്. തന്റെ വൈൻ വീഡിയോകൾക്കും മികച്ച കോമിക് ടൈമിങ്ങിനും അവർ പ്രശസ്തയാണ്. അവർ പതിവായി തന്റെ അമ്മായിയമ്മയുമൊത്തുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുകയും, എല്ലാ മരുമക്കളെയും അവരുടെ അമ്മായിയമ്മമാർക്ക് സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ടിക്ടോകിൽ 8.8 ദശലക്ഷം ഫോളോവേഴ്സുള്ള അവർ ഉപയോക്താക്കളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കാനും പ്രചോദിപ്പിക്കുന്നു. 

ടിക്ടോകിൽ ഏറ്റവും ജനപ്രിയവും ഇഷ്ടപ്പെടുന്നതുമായ സൃഷ്ടാക്കളിൽ ഒരാളാകുന്നതിനായി നഗ്മ സാമൂഹ്യ വാർപ്പുമാതൃകകളെ തകർത്തു. വിജയത്തിലേക്കുള്ള അവരുടെ പാത ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ പ്രചോദിപ്പിക്കുകയും, പ്ലാറ്റ്ഫോമിൽ 13 ദശലക്ഷം ഫോളോവേഴ്സിനെ നേടിക്കൊടുക്കുകയും ചെയ്തു. സ്വാതി ശർമ്മയും മോനി കുണ്ടുവും തങ്ങളുടെ ആൺമക്കളോടു ചേർന്നു രസകരവും അർഥപൂർണവുമായ വിഡിയോകൾ സൃഷ്ടിച്ച അമ്മമാരാണ്. അവർ ഇപ്പോൾ വളരെ ജനപ്രിയരായിക്കഴിഞ്ഞിരിക്കുന്നു. അമ്മമാർക്ക് എങ്ങനെയാണ് തങ്ങളുടെ അഭിനിവേശത്തെ വിജയകരമായി പിന്തുടരാനാകുന്നത് എന്നതിന്റെ കരുത്തുള്ള ഉദാഹരണങ്ങളാണ്. സ്വാതി ശർമ്മയ്ക്കും മോനി കുണ്ടുവിനും ടിക്ടോകിൽ യഥാക്രമം 4.3 ദശലക്ഷവും 4 ദശലക്ഷവും ഫോളോവേഴ്സുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com