ADVERTISEMENT

സഹായിക്ക് കോവിഡ് പോസിറ്റീവ് കോവിഡ്–19 പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് എലിസബത്ത് രാജ്ഞിയെ ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നും വിൻഡ്‌സർ കാസിലേക്ക് മാറ്റി. തയാറെടുപ്പുകളുടെ ഭാഗമായി രാജ്ഞി  പങ്കെടുക്കാനിരുന്ന പൊതുപരിപാടികളെല്ലാം മാറ്റിവച്ചു. 92 വയസ്സുള്ള രാജ്‍ഞിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊട്ടാരത്തിലെ ജീവനക്കാരെല്ലാം ഐസലേഷനിൽ  തുടരണമെന്നും നിർദേശം നൽകി. 

‘രാജ്ഞിയെ വിന്‍ഡ്സറിലേക്ക് മാറ്റുന്നതിനു മുൻപാണ് സഹായിക്ക് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയത്. കൊട്ടാരത്തില്‍ വിവിധ  മേഖലകളിലായി 500 ജീവനക്കാര്‍ ഉണ്ട്. എല്ലാ ജോലിസ്ഥലങ്ങളെയും പോലെ എത്രത്തോളം മറ്റുള്ളവരിലേക്ക് രോഗം പടർന്നു എന്ന് വ്യക്തമല്ല.’– ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  

അതേസമയം, സഹായിയുടെ കൂടുതൽ വിവരങ്ങൾ  പുറത്തുവിടാൻ  കൊട്ടാരം അധികൃതർ തയാറാകുന്നില്ല. കഴിഞ്ഞയാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ സഹായിക്ക് കൊറോണ സ്ഥിരീകരിച്ചത്. ശനിയാഴ്ചത്തെ കണക്കനുസരിച്ച് 233 പേരാണ് യുകെയിൽ കോവിഡ്–19 ബാധിച്ച്  മരിച്ചത്. ‘കൊട്ടാരത്തിലെ ജോലിക്കാരുടെ പേരെടുത്തു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വ്യക്തമായ നിർദേശം അവർക്കു നൽകിയിട്ടുണ്ട്. എല്ലാവരെയും കൊറോണയുടെ പിടിയിൽ നിന്നും  രക്ഷിക്കുക എന്നതാണ്  പ്രധാന ദൗത്യം.’– ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 

അടുത്ത ദിവസങ്ങിൽ എലിസബത്ത് രാജ്ഞി  രാജ്യത്തെ  അഭിസംബോധന ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ബ്രിട്ടനിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്നും ജനങ്ങൾ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും നിർദേശമുണ്ട്. 

‘നമ്മളിൽ ഓരോരുത്തരും മറ്റുള്ളവരിൽ നിന്നും കൃത്യമായ അകലം പാലിക്കേണ്ടതുണ്ട്. സ്നേഹിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്. നമ്മൾ വലിയ ഒരു സാമൂഹിക വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന  എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.’– എലിസബത്ത് രാജ്ഞി പത്രകുറിപ്പിലൂടെ അറിയിച്ചു. 

English Summary: Queen Elizabeth II Moves Out Of Palace As Aide Tests Virus Positive: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com