ADVERTISEMENT

‘കഴിഞ്ഞ 13 മണിക്കൂറായി എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ശരിക്കും ഒരു യുദ്ധമുഖത്തു തന്നെയാണ് ഞാനിപ്പോൾ ജോലി  ചെയ്യുന്നത്.’ സൗത്ത്  ഈസ്റ്റ് മിഷിഗണിലെ ഐസിയു നഴ്സ് മെലീസ സ്റ്റെയ്നറുകളുടെ വാക്കുകള്‍. കൊറോണ വൈറസ് ഭയാനകമായ രീതിയിലാണ് യുഎസിനെ കീഴടക്കുന്നത്. മണിക്കൂറുകളോളമാണ് ഇവിടത്തെ നഴ്സുമാർ ജോലിചെയ്യുന്നത്. രോഗം സംബന്ധിച്ച ഭയവും അമിത ജോലിഭാരവും അവരെ തളർത്തുന്നതിനിടെയാണ് മെലീസ എന്ന നഴ്സിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. 

യുഎസിൽ മണിക്കൂറുകൾക്കകം മരണനിരക്ക് ഉയരുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് കൊറോണയെ നേരിടുകയാണ് ലോകം. മരണങ്ങൾ മുന്നിൽ കാണുന്നതിനാൽ ഇനിയെങ്കിലും ഇപ്പോഴത്തെ അവസ്ഥയെ ജനങ്ങൾ ഗൗരവകരമായി കാരണമെന്ന് മെലീസ നിറകണ്ണുകളോടെ അഭ്യർഥിക്കുന്നു.  

‘പൂർണമായും സുരക്ഷ ക്രമീകരണങ്ങളിലൂടെയാണ് ഞങ്ങൾ ഞങ്ങൾ ജോലിചെയ്യുന്നത്. എന്നാൽ, വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കാരണം രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടാകുന്നുണ്ട്. അതുകൊണ്ടു തന്നെ ആവശ്യത്തിന് ആരോഗ്യ വിദഗ്ധരെ ലഭിക്കാനുള്ള സാധ്യത കുറഞ്ഞു വരികയാണ്. കാര്യങ്ങൾ കൂടുതൽ വഷളാകുകയാണ്. 13 മണിക്കൂറോളമമാണ് വെന്റിലേറ്ററില്‍ മരണത്തോട് മല്ലിടുന്ന രണ്ട് കോവിഡ്–19 രോഗികളടക്കം നിരവധി പേരെ പരിചരിച്ചത്. ദയവായി ഇനിയെങ്കിലും ഈ പ്രശ്നത്തെ ഗൗരവതരമായി കാണണം.’– മെലീസ പറഞ്ഞു. 

ഇതുവരെയുള്ള കണക്കനുസരിച്ച് 2200 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മിഷിഗണിൽ ചികിത്സയിൽ  കഴിയുന്നത്. 43 മരണങ്ങളും രേഖപ്പെടുത്തി. കൊറോണ വൈറസ് ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് യുഎസിലെ ആശുപത്രികൾ. രോഗികളെ പരിചരിക്കാൻ ഇനി ഇടമില്ലെന്ന് രണ്ട് ആശുപത്രികൾ ഇതിനോടകം തന്നെ വ്യക്തമാക്കി. ഏപ്രിൽ നാലിനകം 16000 കോവിഡ്–19 രോഗികൾ ചികിത്സ തേടുമെന്നാണ് മിഷിഗൺ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. യുഎസിലാകെ ഇതിനോടകം തന്നെ ആയിരത്തിലധികം ആളുകൾ കോവിഡ്–19ലൂടെ മരിച്ചു. 

English Summary: Traumatized coronavirus nurse weeps while recalling hellish shift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com