ADVERTISEMENT

കൊറോണ പ്രതിരോധവുമായി  ബന്ധപ്പെട്ട് മാർച്ച് 22ലെ ജനത കർഫ്യൂവിന് രാജ്യമാകെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് പ്ലേറ്റുകളിൽ തട്ടിയും കയ്യടിച്ചും  ആരോഗ്യ പ്രവർത്തകരെ രാജ്യത്തെ ജനങ്ങൾ അഭിനന്ദിക്കുകയും ചെയ്തു. ചലച്ചിത്ര താരങ്ങളടക്കമുള്ളവർ ഇതിൽ പങ്കാളികളായതിന്റെ വാർത്തകൾ നേരത്തെ തന്നെ പുറത്തുവരികയും  ചെയ്തു.  എന്നാൽ പ്ലേറ്റിൽ തട്ടിയുള്ള ഒരു യുവതിയുടെ അഭിനന്ദനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

36 വയസ്സുകാരിയായ മാൻസി ഷായാണ് വിഡിയോയിലെ താരം. ‘ഗോ കൊറോണ ഗോ’ എന്നു പറഞ്ഞ് യുവതി  ആവേശം കൊള്ളുന്നതാണ്  വിഡിയോ. യുവതിയുടെ  ഭർത്താവിന്റെ അമ്മയാണ് വിഡിയോ പകർത്തിയത്. തുടർന്ന് വാട്സപ്പ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കം തന്നെ വിഡിയോ വൈറലായി. നൂറുകണക്കിനു പേർ ഫെയ്സ്ബുക്ക്, ട്വിറ്റർ. ഇൻസ്റ്റഗ്രാം എന്നിങ്ങനെ  സോഷ്യൽ മീഡിയകളിലെല്ലാം തന്നെ പങ്കുവയ്ക്കപ്പെട്ടു. 

തന്റെ വിഡിയോ ഇത്രയേറെ  ചർച്ചയാകുമെന്ന് മാൻസി കരുതിയിരുന്നില്ല. വിഡിയോ വൈറലായതോടെ  നിരവധി  വിമർശനങ്ങളും ട്രോളുകളും മാന്‍സിക്ക് നേരിടേണ്ടി വന്നു. വൈറലായതോടെ വിഡിയോയിലുള്ളത് താനാണെന്നു പറഞ്ഞ് മാൻസി തന്നെ രംഗത്തെത്തി.  ‘ഗോ കൊറോണ ഗോ എന്ന ആ വൈറൽ വിഡിയോയിലുള്ള പെൺകുട്ടി ഞാനാണ്. എനിക്കു ചുറ്റിലുമുള്ള ജനങ്ങളെ ഞാൻ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. എന്നാൽ, വിഡിയോ  നിരവധിയിടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. എന്റെ  ശരീരത്തെയും മാറിടത്തെയും വിമർശിച്ച് ചില മോശമായ കമന്റുകൾ കണ്ടപ്പോൾ അതിയായ ദുഃഖം തോന്നി.’– മാൻസി പറഞ്ഞു.

വിഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ വിമർശനങ്ങൾക്കും മാൻസി ഇരയായി. മോശം രീതിയിലുള്ള  സന്ദേശങ്ങളും മാൻസിയെ തേടിയെത്തി. ‘ഇത്രയും മോശമായ രീതിയിലുള്ള പ്രതികരണങ്ങളും ഭീഷണികളും തേടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അത്തരം ഭീഷണികള്‍ക്കു മുന്നിൽ ഭയന്നിരിക്കാൻ തത്കാലം ഉദ്ദേശവുമില്ല. മോശം പരാമർശങ്ങളും ബോഡി ഷെയ്മിങ്ങും അധിക്ഷേപങ്ങളും കണ്ടപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്നു. ഈ സംഭവത്തെ തുടർന്ന് എന്റെ കുടുംബത്തിലുള്ളവർ പോലും വളരെ   വേദനിച്ചു. ഒരു തമാശയായാണ് എന്റെ അമ്മായി അമ്മ വിഡിയോ  പങ്കുവച്ചത്.’– മാൻസി വ്യക്തമാക്കി. 

സമൂഹിക അകലം  പാലിക്കണമെന്നു സന്ദേശം നൽകാനും, സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി നമുക്കു  വേണ്ടി പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിനും  വേണ്ടിയാണ് വിഡിയോ ചെയ്തതെന്നും മാൻസി പറഞ്ഞു. ‘ഇത് എന്റെ  രീതിയാണ്.  വിമർശനത്തിലൂടെ തളർത്താമെന്നു കരുതിയവർക്ക്  തെറ്റി. കൊറോണയെ ഇന്ത്യ തോൽപ്പിക്കുന്ന ദിവസവും ഇതുപോലെ ഞാൻ ഡാൻസ് ചെയ്യും. വിമർശകർക്ക്  എന്റെ ആവേശം കെടുത്താനാകില്ല.’– മാൻസി പറഞ്ഞു.

English Summatry: Meet Mansi Shah, the 36-year-old Mumbaikar, whose spirited 9 second video, shouting ‘Go corona go’, went viral   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com