ADVERTISEMENT

ഈ ക്വാറന്റീൻ ദിനങ്ങളിൽ മുടിയിൽ പരീക്ഷണങ്ങളുമായി എത്തുകയാണ് നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായ്. സെൽഫ് ക്വാറന്റീൻ ദിനങ്ങളിൽ മലാല ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം വൈറലായി. നെറ്റിക്കു മകളിൽ മുടിവെട്ടിയിട്ട ചിത്രമാണ് മലാല പോസ്റ്റ് ചെയ്തത്.

ഹെയർ ആന്റ് സ്കിൻ കെയർ വിദഗ്ധൻ ജോന്നാഥൻ വാൻ നെസ്സിന്റെ അഭിപ്രായം ചോദിച്ചാണ് മലാല ചിത്രം സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സെൽഫ് ക്വാറന്റീന്റെ ഭാഗമായാണ് പുതിയ പരീക്ഷണമെന്നും മലാല പറയുന്നു. ‘ജോനാഥൻ വാൻ നെസ്സ്: ക്വാറന്റീൻ ദിനങ്ങളിൽ പുതിയ പരീക്ഷണങ്ങൾ വേണ്ട. ഞാൻ: നെറ്റിയിലേക്ക് ഇറങ്ങിക്കിടന്ന മുടി മുറിച്ചു.’ എന്ന കുറിപ്പോടെയാണ് മലാല ചിത്രം പോസ്റ്റ് ചെയ്തത്. ഇനി എന്താണ് ചെയ്യേണ്ടതെന്നും മലാല ജെവിഎനിനോട് ചോദിക്കുന്നുണ്ട്. പ്രിയപ്പെട്ടവളേ, അത് നല്ലതാണ് എന്നായിരുന്നു ജെവിഎന്നിന്റെ മറുപടി. 

പുതിയ ലുക്ക് മലാല പോസ്റ്റ് ചെയ്തപ്പോൾ തന്നെ നിരവധി പേർ അഭിനന്ദനങ്ങളും സ്നേഹവും അറിയിച്ചു. ‘മുടിയിലെ പുതിയ പരീക്ഷണം മനോഹരമായിരിക്കുന്നു’ എന്നാണ് ആരാധകരുടെ കമന്റുകള്‍. സുഹൃത്തുക്കളെ കാണാൻ കഴിയാത്തതിലുള്ള വിഷമവും അടുത്തിടെ മലാല പങ്കുവച്ചിരുന്നു. നിലവിൽ ഓക്സ്ഫർഡ് സർവകലാശാലയിൽ വിദ്യാർഥിയാണ് മലാല. 

English Summary: Malala Yousafzai cuts her own fringe in self-quarantine. See her new look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com