ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ന്യൂയോർക്കിൽ നിന്നുള്ള് ഒരു സർജന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തുന്നത്. കോർണേലിയ ഗ്രിഗ്സ് എന്ന ഡോക്ടറുടെ വാക്കുകളാണ് വൈറലായത്. സുരക്ഷാവസ്ത്രം ധരിച്ചുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പ്.
‘എനിക്ക് വളരെ ചെറിയ മക്കളാണുള്ളത്. ഈ മുഖംമൂടിയിലും വസ്ത്രത്തിലുമെല്ലാം അവർ അമ്മയെ തിരിച്ചറിയുമോ എന്നു തന്നെ സംശയമമാണ്്. കോവിഡ്–19ലൂടെ അവർക്ക് അമ്മയെ നഷ്ടമായാൽ അമ്മ വളരെ ബുദ്ധിമുട്ടിയാണണ് ജോലി ചെയ്തിരുന്നതെന്ന് അവർ മനസ്സിലാക്കണം.’– കൊർണേലിയ പറയുന്നു. കുഞ്ഞുങ്ങളായതിനാൽ അവർക്ക് ചിലപ്പോൾ ഈ കുറിപ്പ് വായിക്കാൻ കഴിയണമെന്നില്ലെന്നും ഗ്രിഗ്സ് പറഞ്ഞു.
ആരോഗ്യരംഗത്തുള്ളവരുടെ സേവനത്തെ പ്രകീർത്തിച്ച് കോർണേലിയയുടെ ട്വീറ്റിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. നാലരലക്ഷത്തോളം പേർ ലൈക്സും കമന്റുമായി എത്തി. കോർണലിയയുടെ ട്വീറ്റിനു താഴെ ഒരാൾ കുറിച്ചത് ഇങ്ങനെ: ‘കൊറോണ വൈറസുമായി പോരാടുന്ന നിങ്ങളുടെ ധൈര്യത്തിന് അഭിനന്ദനം. നിങ്ങൾ നല്ലൊരു മനുഷ്യനാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. നിങ്ങളാണ് യഥാർഥ ഹീറോ. കോർണലിയ നന്ദി.’
English Summary: Coronavirus: US doctor's post goes viral. Want my babies to know I tried hard