ADVERTISEMENT

ഈ ക്വാറന്റീൻ ദിനങ്ങളിൽ സ്ത്രീകൾ വീടിനുള്ളിൽ സ്വസ്ഥമായി ഇരുന്ന് ജോലിചെയ്യുകയാണെന്ന് കരുതിയാൽ തെറ്റി. നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോയാണ്് അൽപ നേരമെങ്കിലും വീട്ടിലിരുന്ന് സ്ത്രീകൾ ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും അമ്മമാർ. വീടകങ്ങളാകുമ്പോൾ അവിടെ അമ്മമാരുടെ സഹപ്രവർത്തകരാകുന്നത് കുരുന്നുകളാണ്. സ്വാഭാവികമായും അവർ തന്നെയായിരിക്കുമല്ലോ ശല്യക്കാരും. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ കുട്ടികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ ഒരു അമ്മ സ്വീകരിച്ച രസകരമായ മാർഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

mom2

വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്റെ ആനന്ദങ്ങൾ എന്ന കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാവിലെ 9 മണി മുതൽ നിങ്ങളുടെ അമ്മയെ ശല്യപ്പെടുത്തരുത് എന്നാണ് വാതിലിൽ എഴുതി ഒട്ടിച്ചിരിക്കുന്ന കുറിപ്പിൽ  ഉള്ളത്. മാത്രമല്ല, ഈ നേരങ്ങളിൽ എന്ത് ചെയ്യണമെന്ന നിർദേശവും അമ്മ കുഞ്ഞുങ്ങൾക്കു നൽകുന്നുണ്ട്. ‘അമ്മ ഒരു മീറ്റിങ്ങിലാണ്. അകത്ത് പ്രവേശിക്കരുത്,’ എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും നൽകിയിട്ടുണ്ട്.

സമാന സാഹചര്യം അനുഭവിക്കുന്ന മറ്റ് അമ്മമാരും ഈ പോസ്റ്റിനു കമന്റുകളുമായി ‌എത്തി. മിക്ക അമ്മമമാരുടെയും അവസ്ഥ ഇതു തന്നെയാണ്. എങ്ങനെയാണ് ഈ ദിനങ്ങളിൽ ജോലി ചെയ്യേണ്ടതെന്ന് അറിയില്ല. രസകരമായ ഈ പാത പിന്തുടരാവുന്നതാണെന്നാണ് പലരുടെയും കമന്റുകൾ.

English Summary: Mother comes up with genius method to keep kids from disturbing her while working from home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com