ADVERTISEMENT

കണ്ണു നിറയാതെ നമുക്ക് ഈ വിഡിയോ കാണാനാകില്ല. ഇന്റർനെറ്റ് പലപ്പോഴും പലതരത്തിലുള്ള വിഡിയോകൾ കൊണ്ട് നമ്മളെ രസിപ്പിക്കുകയും കരയിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ രണ്ടു സഹോദരിമാരുടെ ‌ഹൃദയസ്പർശിയായ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 

രണ്ട് യുവതികളാണ് വിഡിയോയിൽ. അതിൽ ഒരാൾ തന്റെ സഹോദരിക്കു വേണ്ടി തല മൊട്ടയടിക്കുകയും പുരികം കളയുകയും ചെയ്യുന്നു. കാരണം സഹോദരി കാൻസർ ബാധിതയാണ്. ചികിത്സയുടെ ഭാഗമായാണ് അവൾക്ക് മുടി നഷ്ടമായത്. അവളോടുള്ള സ്നേഹവും ഐക്യദാർഢ്യവും അറിയിക്കുകയാണ് സഹോദരി.

ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ ട്രിൽ കാമി എന്നയാളാണ് പങ്കുവച്ചത്. സഹോദരിമാരായ രണ്ടുപേരെയും വിഡിയോയിൽ കാണാം. അവൾ തല മൊട്ടയടിച്ചത് കാൻസർ ബാധിതയായ സഹോദരിക്കുവേണ്ടിയാണെന്നും കാമി വിഡിയോ പങ്കുവച്ചു കൊണ്ട് പറയുന്നു. ‘ഒന്നും അത്ര എളുപ്പമല്ല, ഇത് വളരെ വേദനിപ്പിക്കുന്നതാണ്. നിന്റെതോ എന്റെതോ എന്നൊന്നില്ല. നിനക്ക് വേണ്ടിയാണ് ഗാബി ഇത്. ജീവന്റെ ഓരോ അണുവിലും നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ ഇതിനെ ചെറുത്തു തോൽപിക്കും. മുടിയൊന്നുമല്ല നിന്നെ നിർണയിക്കുന്നത്. നീ എപ്പോഴും എന്റെ സുന്ദരിയായ സഹോദരിയാണ്. എല്ലായിപ്പോഴും ഞാൻ നിന്നോടൊപ്പമുണ്ട്. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും.’എന്ന് പെണ്‍കുട്ടി പറയുന്നതും വിഡിയോയിൽ കേൾക്കാം. രണ്ടു പേരും കെട്ടിപ്പിടിച്ച്  കരയുന്നതും വിഡിയോയിൽ ഉണ്ട്. 

അവരുടെ സ്നേഹം സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തുകയാണ്. സ്നേഹം അറിയിച്ചു കൊണ്ട്  ലോകത്തിന്റെ നാനാഭാഗത്തു നിന്നും നിരവധി പേരാണ് കമന്റുകളുമായി  എത്തിയത്. 

English Summary: Girl shaves head and eyebrows for her cancer-patient sister. Internet is in tears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com