sections
MORE

പൊതുയിടങ്ങളിൽ വസ്ത്രങ്ങൾക്കുള്ളിലൂടെ ചിത്രം പകർത്തും; സ്ത്രീകളെ കെണിയിലാക്കി ‘അപ്സ്കർട്ടിങ്’

short-skirt-01
പ്രതീകാത്മക ചിത്രം
SHARE

അപ്സ്കര്‍ട്ടിങ് കുറ്റകരമാക്കുകയും കര്‍ശന ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്തതിനുശേഷം ജയിലിലായത് 4 പേര്‍. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കണക്കാണിത്. വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനു ശേഷമായിരുന്നു രണ്ടിടത്തും അപ്സകര്‍ട്ടിങ് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാക്കിയത്. രണ്ടു വര്‍ഷം ജയില്‍വാസമാണ് ഈ കുറ്റത്തിന് ഇപ്പോള്‍ ലഭിക്കുന്ന ശിക്ഷ. 

പൊതുസ്ഥലങ്ങളില്‍ വച്ച് സ്ത്രീകളുടെ ഇറക്കം കുറഞ്ഞ ഉൾവസ്ത്രങ്ങള്‍ക്കടിയിലൂടെ അനുവാദമില്ലാതെ ചിത്രം പകര്‍ത്തുന്നതാണ് അപ്സകര്‍ട്ടിങ് എന്ന പേരില്‍ അറിയപ്പെട്ടത്. 2019 ഏപ്രില്‍ 12 നുശേഷം 48 കേസുകളിലായി 16 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തുകയുണ്ടായി. ഇവയില്‍ 33 സംഭവങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വച്ചാണുണ്ടായത്. 9 കേസുകളില്‍ ബസുകളില്‍. അഞ്ചെണ്ണം തെരുവില്‍. ഒരു സംഭവം സ്കൂളില്‍ വച്ചാണുണ്ടായത്. 

ജിന മാര്‍ട്ടിന്‍ എന്ന യുവതി രണ്ടു വര്‍ഷത്തോളം നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഇംഗ്ലണ്ടില്‍  അപ്സകര്‍ട്ടിങ് കുറ്റകരമായ പ്രവൃത്തിയാക്കിയത്. അപമാനിക്കപ്പെട്ടെങ്കിലും കുറ്റവാളിയായ പുരുഷനെതിരെ നിയമനടപടി സ്വീകരിക്കാനാവാതെ വന്നതോടെയാണ് ജിന പോരാട്ടപാതയില്‍ ഇറങ്ങിയത്. അതിപ്പോള്‍ നൂറു കണക്കിനു സ്ത്രീകളെ അപ്രതീക്ഷിത അപമാനത്തില്‍നിന്നും അസന്തുഷ്ടകരമായ സാഹചര്യങ്ങളില്‍നിന്നും രക്ഷിക്കുന്നു.  ഒരു സംഗീതോത്തിനിടെയാണ് ജിന മാര്‍ട്ടിനും അപ്സ്കര്‍ട്ടിങ്ങിന് ഇരയായത്. 

ദൈനം ദിന ജീവിതത്തില്‍ പല ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന സ്ത്രീകളും പെണ്‍കുട്ടികളുമാണ് പലപ്പോഴും ഹീനമായ പ്രവൃത്തിയുടെ ഇരകളാകുന്നത്. ബസുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെല്ലാം ചില പുരുഷന്‍മാര്‍ ക്യാമറകള്‍ ഒളിപ്പിച്ചു നില്‍ക്കുകയാണ് പതിവ്. ഇറക്കം കറഞ്ഞ സ്ത്രീകളുടെ വസ്ത്രങ്ങള്‍ സ്ഥാനം തെറ്റുന്നതു നോക്കിയിരിക്കുന്ന ഇവര്‍ ആരുമറിയാതെ ചിത്രങ്ങളെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

സ്കൂളില്‍ വച്ച് അപമാനിക്കപ്പെട്ട ഒരു പെണ്‍കുട്ടിയാണ് മോര്‍ഗന്‍. ഇപ്പോള്‍ കുട്ടിക്ക് 17 വയസ്സുണ്ട്. പലരും അപ്സ്കര്‍ട്ടിങ് തമാശയായാണ് എടുക്കുന്നതെന്നു മോര്‍ഗന്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഇത് വ്യപകമായി പ്രചരിക്കുന്നതും. ഗൗരവം ഉള്‍ക്കൊള്ളാതെയാണ് പലരും ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതും. എന്നാല്‍ രണ്ടു വര്‍ഷത്തെ ശിക്ഷ ഉറപ്പായതോടെ ചിലരെങ്കിലും ഈ പ്രവൃത്തിയില്‍നിന്നു പിന്‍മാറുമെന്ന പ്രതീക്ഷയും മോര്‍ഗന്‍ പങ്കുവച്ചു. 

അപ്സ്കര്‍ട്ടിങ്ങിനെക്കുറിച്ചും അതിനു ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും സ്കൂളില്‍വച്ചുതന്നെ ബോധവല്‍കരണം ആവശ്യമാണ്. ഇതു കടുത്ത കുറ്റകൃത്യമാണെന്നും കൃത്യമായി ശിക്ഷ ലഭിക്കുമെന്നും മനസ്സിലാകുന്നതോടെ ചിലരെങ്കിലും കുറ്റകൃത്യത്തില്‍നിന്നു മാറാനാണ് സാധ്യത.

English Summary: Four men jailed in first year since upskirting law was introduced

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA