ADVERTISEMENT

മീടൂ ക്യാംപെയ്ൻ വരവോടെ വിനോദ വ്യവസായത്തില്‍ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെട്ടുവെന്നാണ് പൊതുവെയുള്ള ധാരണയെങ്കില്‍ വിരുദ്ധമായ കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നു വെളിപ്പെടുത്തുന്നു നടി മാന്‍വി ഗാഗ്രൂ. പ്രശസ്തമായ ഒട്ടേറെ വെബ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് മാന്‍വി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനാണ് നടി തന്റെ ജീവിതത്തില്‍ അടുത്തകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

‘സഹകരിക്കാന്‍’ ആവശ്യപ്പെട്ട് തനിക്ക് ലഭിച്ച ഫോണ്‍ കോളിനെക്കുറിച്ചാണ് ദുഃഖത്തോടും അമര്‍ഷത്തോടും കൂടി നടി പ്രതികരിച്ചത്. ആവശ്യപ്പെടുന്നവരുമായി സഹകരിക്കുകയാണെങ്കില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തതിനെക്കുറിച്ചും അവര്‍ വെളിപ്പെടുത്തി. മീടൂവിനു ശേഷവും ചൂഷണവും ദുഷ്പ്രവണതകളും വിനോദ വ്യവസായത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നടി ചൂണ്ടിക്കാണിക്കുന്നത്. ഇക്കാലത്തും പുതിയ നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തിയില്ലെങ്കില്‍ ചതിക്കുഴികളില്‍ വീഴാനുള്ള സാധ്യതയുണ്ടെന്നും നടി പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് മാന്‍വിക്ക് ഒരു കോള്‍ വരുന്നത്. പരിചയമില്ലാതിരുന്ന ഒരു നമ്പറില്‍നിന്നാണ് കോള്‍. അഭിനയിക്കുന്നതിനുള്ള തുക പറയുകയാണ് ആദ്യം തന്നെ അവര്‍ ചെയ്തത്. ബജറ്റ് അവര്‍ പ്രഖ്യാപിച്ചു. അഭിനയിക്കാന്‍ തയാറാണോ എന്നു ചോദിച്ചു. ആദ്യം തന്നെ ബജറ്റ് പറയുന്നത് എന്തിനാണെന്നായിരുന്നു മാന്‍വിയുടെ തിരിച്ചുള്ള ചോദ്യം. സ്ക്രിപ്റ്റ് അയച്ചുതരാനും ഇഷ്ടമാണെങ്കില്‍ സമ്മതം അറിയിക്കാമെന്നും അതിനുശേഷം ബജറ്റിനെക്കുറിച്ചു സംസാരിക്കാമെന്നും മാന്‍വി മറുപടി പറഞ്ഞു.

തുക ആദ്യം തന്നെ പറഞ്ഞുവെങ്കിലും ‘സഹകരിക്കാന്‍ തയാറാണെങ്കില്‍’ തുക കൂട്ടിത്തരാന്‍ തയാറാണെന്നു ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. അതോടെ മാന്‍വി അസ്വസ്ഥതായി. വല്ലാതെ ദേഷ്യം വരുകയും ചെയ്തു. പെട്ടെന്നുള്ള ദേഷ്യത്തില്‍ വിളിച്ചയാള്‍ക്കുനേരെ നടി തട്ടിക്കയറി. ഇനിയും ഇതുപോലെ സംസാരിച്ചാല്‍ പൊലീസില്‍ അറിയിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. 

പീഡനങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും സ്ത്രീകള്‍ തുറന്നുപറയുകയും ഒട്ടേറെ അക്രമികള്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തതിനുശേഷവും പുരുഷന്‍മാരുടെ പെരുമാറ്റം മെച്ചപ്പെട്ടില്ലല്ലോ എന്നോര്‍ത്താണ് മാന്‍വിക്ക് അമര്‍ഷം തോന്നിയത്. ഫോര്‍ മോര്‍ ഷോട്സ് പ്ലീസ് ഉള്‍പ്പെടെയുള്ള പ്രശസ്ത വെബ് സിരീസുകളില്‍ അഭിനിയിച്ചിട്ടുണ്ട് മാന്‍വി. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com