ADVERTISEMENT

ചുവപ്പ് സാരിയും ചുവന്ന വലിയ പൊട്ടും അണിഞ്ഞ് ഗ്രാമീണ വേഷത്തിൽ കന്നടയിൽ രൂക്ഷമായി ശകാരിച്ചാണ് മഞ്ജമ്മ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. എന്തിനു വേണ്ടിയാണ്? പച്ചക്കറിയും പഴങ്ങളും വാങ്ങാൻ എപ്പോഴാണ് നിങ്ങള്‍ പുറത്തു പോകുന്നത്? എങ്ങനെയാണ് നിങ്ങൾ മറ്റൊരാളിൽ വീണു പോകുന്നത്? മറ്റുള്ളവർ പറയുന്നത് നിങ്ങൾ കേൾക്കുന്നതെന്തിന്? മൂന്നടി അകലെ നിന്ന് ഇല്ല എന്ന് പറയൂ! ഒരു മീറ്റർ അകലെ നിന്ന് ഇല്ല എന്ന് പറയൂ! മൂന്നടി എന്നു പറയുന്നത് ഒരു മീറ്റർ. അത് നിങ്ങളുടെ മനസ്സില്‍ കുറിച്ചിടൂ. ഒന്നുകിൽ മൂന്ന് അടി, അല്ലെങ്കിൽ ആറടി. ആറ് അടി എന്നു ഉദ്ദേശിക്കുന്നത് നിങ്ങളുടെ കല്ലറയുടെ അളവ്.’ 

വൈറലാകുകയാണ് 30 സെക്കൻഡുള്ള ഈ വിഡിയോ. 200 മില്യനിലധികം പേർ ഈ വിഡിയോ പങ്കുവച്ചു കഴിഞ്ഞു. കോവിഡ്–19 ബോധവത്കരണം ടിക്ടോക്കിലൂടെ ഗ്രാമപ്രദേശങ്ങളിൽ പോലും എത്തിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കർണാടകം. 

‘ഗ്രാമീണ മേഖലയിൽ നിന്ന് മികച്ച പ്രതികരണമാണ് വിഡിയോക്ക് ലഭിക്കുന്നത്. കാരണം ഉൾപ്രദേശങ്ങളിൽ കൂടുതൽ ജനങ്ങളിലേക്ക് കോവിഡ്–19 സംബന്ധിച്ച ബോധവത്കരണം നടത്താൻ ഈ വിഡിയോക്ക് സാധിച്ചു. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നീ സമൂഹമാധ്യമങ്ങളേക്കാണ് ടിക്ടോക്കാണ് ഗ്രാമീണമേഖലയിൽ ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ളത്, അതുകൊണ്ടാണ് ടിക്ടോക്ക് തന്നെ ഇതിനായി തിരഞ്ഞെടുത്തത്.’ പബ്ലിക് ഹെൽത്ത് കമ്യൂണിക്കേഷൻ ഓഫീസർ  ശിഖ സി ഐഎഎസ് വ്യക്തമാക്കി. വാട്സപ്പിലും മറ്റും കോവിഡ്–19 സംബന്ധിച്ച വ്യാജവാർത്തകൾ സജീവമാണ്. യാഥാർഥ്യം എന്തെന്നറിയാതെ ഗ്രാമീണ മേഖലയിലുള്ളവർ അത്തരം വാർത്തകൾ പങ്കുവയ്ക്കുകയും ജനങ്ങളിൽ കൂടുതൽ പരിഭ്രാന്തി സൃഷ്ടിക്കുകയും  ചെയ്യും. അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

English Summary: To fight fake news, reach villages, Karnataka debuts on TikTok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com