ADVERTISEMENT

കൊറോണ വൈറസ് ബാധ സംബന്ധിച്ച സുരക്ഷ മാനദണ്ഡങ്ങളെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾക്കൊപ്പം തന്നെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാലോ? എത്രത്തോളം അപകടമായിരിക്കും അത് വിളിച്ചു വരുത്തുക എന്നത് ആ പദവികളിൽ ഇരിക്കുന്നവർ തന്നെ ആലോചിക്കേണ്ട കാര്യമാണ്. അത്തരം തെറ്റായ വിവരങ്ങൾ അധികാരികൾ തന്നെ പ്രചരിപ്പിച്ചാൽ പിന്നെ ജനങ്ങളുടെ കാര്യം പറയാനില്ലല്ലോ. അത്തരം ഒരു സംഭവമാണ് പാക്കിസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.

മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുന്നതിനൊപ്പം നിങ്ങൾ പാദങ്ങളും മറയ്ക്കൂ എന്നാണ് പാക്കിസ്ഥാൻ മന്ത്രി ഫിർദൗസ് ആഷിഖ് അവാന്റെ ആഹ്വാനം. കൊറോണ വൈറസ് പാദങ്ങൾ വഴിയും ശരീരത്തിൽ പ്രവേശിക്കുമെന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. അതിനാൽ പാദം മൂടണമെന്നും അവർ വിഡിയോയില്‍ ആവശ്യപ്പെടുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ലോകരാജ്യങ്ങളെല്ലാം തന്നെ വലിയ ജാഗ്രതയിലാണ്. മിക്കരാജ്യങ്ങളും ലോക്ഡൗണ്‍ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. സാമൂഹിക അകലം പാലിക്കാനുള്ള നിർദേശവും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നൽകിയിട്ടുണ്ട്. വൈറസിനെതരിായ വാക്സിൻ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഇതിനിടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു എന്നത് ഖേദകരമായ വസ്തുതയാണ്.

പുതിയ സ്ഥലങ്ങളിൽ വൈറസ് പരക്കുന്നത്തോടൊപ്പം ഇതുസംബന്ധിച്ച വ്യജവിവരങ്ങളും പ്രചരിക്കുന്നുണ്ട്. കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള വ്യാജവിവരങ്ങൾ സജീവമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, യുട്യൂബ് എന്നിങ്ങനെയുള്ള സമൂഹമാധ്യമങ്ങളെല്ലാം പരമാവധി ഇത്തരം വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: Pak minister Firdous Ashiq Awan says people must protect their legs or COVID-19 can enter 'neeche se'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com