ADVERTISEMENT

കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന കഥകളും പാട്ടും എക്കാലത്തും നമ്മുടെ മനോഹര ഓർമയായിരിക്കും. അക്കൂട്ടത്തിൽ ഒരു അമ്മയാണ് ‘ഡച്ചസ് ഓഫ് സ്യൂസക്സ്’മേഗൻ മാർക്കിളും. കുഞ്ഞ് ആർച്ചിയുടെ ഒന്നാം പിറന്നാളിന് അവനെ മടിയിലിരുത്തി ‘Duck! Rabbit!’ കഥ വായിച്ചു കേൾപ്പിക്കുകയാണ് അമ്മ മേഗൻ. ആര്‍ച്ചിയുടെ പ്രിയപ്പെട്ട കഥ അമ്മ അവനെ വായിച്ചു കേൾപ്പിക്കുന്ന വിഡിയോ പകർത്തിയതാകട്ടെ പിതാവും ബ്രിട്ടീഷ് രാജകുമാരനുമായ ഹാരിയും.

‘സേവ് ദ് ചിൽഡ്രൻ യുകെ’ എന്ന ഔദ്യോഗിക പേജിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കൊറോണ വൈറസിനെ തുടർന്ന് വെല്ലുവിളികൾ നേരിടുന്ന കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി ആരംഭിച്ച സോഷ്യൽ മീഡിയ പേജാണ് ‘സേവ് ദ് ചിൽഡ്രൻ യുകെ.’ കുറുമ്പുകാണിച്ചും ചിരിച്ചും അമ്മയുടെ മടിയിലിരുന്ന് കഥ കേൾക്കുകയാണ് ആർച്ചി. 

കാമറയ്ക്കു പിന്നിൽ ഹാരി രാജകുമാരന്റെ ചിരിയും കേൾക്കാം. കഥ കേൾക്കുന്നതിനിടെ ആർച്ചി മറ്റൊരു പുസ്തകം തട്ടിയിടുന്നതും വിഡിയോയിൽ ഉണ്ട്. എന്നാലും കഥ കഴിയുന്നതു വരെ കുഞ്ഞ് ആർച്ചി അമ്മയുടെ മടിയിൽ തന്നെ ഇരിക്കുന്നുണ്ട്. കഥ മുഴുവൻ കേട്ടുകഴിയുമ്പോൾ മിടുക്കൻ  എന്നു പറഞ്ഞ് മേഗൻ ആർച്ചിയെ അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്. ആർച്ചിയുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ ഷെയർ ചെയ്തത്. 

View this post on Instagram

"Duck! Rabbit!" with Meghan, The Duchess of Sussex (and Harry, The Duke of Sussex behind the camera), read to their son Archie for his 1st birthday. Happy Birthday, Archie! . Thank you #DuchessMeghan for helping us to raise urgent funds for our coronavirus appeal by reading "Duck! Rabbit" by @akrfoundation, illustrated by @tlichtenheld (published by @chroniclekidsbooks). . As the world grapples with the coronavirus pandemic, children’s lives are being turned upside down. By donating to Save with Stories, you can support the most vulnerable families in the UK and around the world by helping to provide early learning packs, supermarket vouchers, essential household items and virus protection. . Please donate today by visiting our website. Link in bio. . Or you can text STORIES to 70008 to give a one-off donation of £5. . Together, we can help families get through this. . You can only donate via text from a UK mobile. You’ll be billed £5 plus standard rate text message. We receive 100% of your donation. By texting STORIES you agree to calls about fundraising appeals, campaigns, events and other ways to support. Include NO PHONE to opt out of calls. Queries? 02070126400. Read our Privacy Policy savethechildren.org.uk/privacy The Save the Children Fund is a charity registered in England and Wales (213890) and Scotland (SC039570) . #SaveWithStoriesUK #SaveWithStories #GrowingThroughThis

A post shared by Save The Children UK (@savechildrenuk) on

2019 മെയ് 6നായിരുന്നു മേഗൻ മാർക്കിളിന്റെയും ഹാരി രാജകുമാരന്റെയും മകനായി ആർച്ചി ജനിച്ചത്. ആർച്ചി ഹാരിസൺ മൗണ്ട് ബാറ്റൺ വിൻഡ്സോർ എന്നാണ് മുഴുവൻ പേര്. കെൻസിങ്ടൺ പാലസിന്റെ ഔദ്യോഗിക പേജിൽ ആർച്ചിയുടെ ഒന്നാം പിറന്നാളിന് ആശംസകളും എത്തി. 

English Summary: Meghan Markle And Harry Share Adorable Video Of Baby Archie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com